കാഠ്മണ്ഡു: രാഹുല്‍ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ വിവാദം കെട്ടടങ്ങുന്നില്ല. ഒടുവില്‍ നേപ്പാളിലെ പ്രസിദ്ധ ഗായികയുടെ Â രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള സമൂഹമാധ്യമപോസ്റ്റും ചര്‍ച്ചാവിഷയമാവുകയാണ്. നേപ്പാളിലെ പ്രസിദ്ധഗായിക സരസ്വതി ഖത്രിയാണ് രാഹുല്‍ഗാന്ധിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത്. Â
രാഹുല്‍ ഗാന്ധിക്ക് വേണ്ടി താന്‍ ധാരാളം പാട്ടുകള്‍ പാടിക്കൊടുത്തുവെന്ന് സരസ്വതി പറയുന്നു. പക്ഷെ ഏത് വേദിയില്‍ വെച്ചാണ് പാട്ടുകള്‍ പാടിയതെന്ന കാര്യം വ്യക്തമല്ല. “ഇന്ത്യന്‍ എംപി രാഹുല്‍ഗാന്ധിക്ക് വേണ്ടി പാട്ട് പാടാന്‍ അവസരം ലഭിച്ചു. രാഹുല്‍ഗാന്ധി വളരെ വിനയാന്വിതനും സിംപിളുമാണ്”- സരസ്വതി ഖത്രി പറയുന്നു. Â
തനിക്ക് അവസരം ഒരുക്കിത്തന്നതിന് രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ സുമ്നിമ ഉദാസിന് സരസ്വതി തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ നന്ദി പറയുന്നു. രാഹുല്‍ഗാന്ധിയോടൊപ്പം നില്ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം സരസ്വതി പങ്കുവെച്ചിട്ടുണ്ട്. Â
നേരത്തെ നിശാക്ലബ്ബില്‍ വെച്ച് രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്ന ചൈനീസ് യുവതിയെക്കുറിച്ചും രാഹുലിന്റെ സുഹൃത്തായ ജേണലിസ്റ്റ് സുമ്നിമ ഉദാസിനെക്കുറിച്ചും ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിശാക്ലബ്ബില്‍ രാഹുലിനൊപ്പം തോള് ചേര്‍ന്ന് നിന്നത് നേപ്പാളിലെ ചൈനയുടെ അംബാസഡറായ ഹാവോ യാങ്കെയാണെന്നും സിഎന്എന്നില് ജോലി ചെയ്യുമ്പോള്‍ സുമ്നിമ ഉദാസ് മോദിയ്ക്കെതിരെ ശക്തമായി പ്രചാരണം അഴിച്ചുവിട്ടിരുന്ന ജേണലിസ്റ്റായിരുന്നെന്നും ഉള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. വിവാഹിതയായ സുമ്നിമയുടെ വരന് ചൈനയിലെ ഗുങ്സുവില് ഫാഷന്‍ ബിസിനസ് രംഗത്തുള്ള വ്യക്തിയാണെന്നും വാര്‍ത്തയുണ്ട്. ഇതോടെ രാഹുലിന്റെ നേപ്പാള്‍ സന്ദര്‍ശനത്തില്‍ ഗൂഢാലോചനകള്‍ പതിയിരിക്കുന്നോ എന്ന സംശയവും ഉണര്‍ന്നിട്ടുണ്ട്. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: