കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് രാജി. സമരക്കാര്‍ക്ക് നേരെ മഹീന്ദ രജപക്സെ അനുകൂലികള്‍ നടത്തിയ ആക്രമണത്തെ പു്രസിഡന്റ് ഗോതബയ രജപകസെ അപലപിച്ചിരുന്നു.
മഹീന്ദ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പാര്‍ലമെന്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് നേരെയാണ് സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം അവിച്ചുവിട്ടത്. തടികളും വാളുകളുമായി പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു. സംഘര്‍ഷത്തില്‍ 40ല്‍ അധികംപേര്‍ക്ക് പരിക്കേറ്റു. സമരപ്പന്തലില്‍ പട്ടാളത്തെ വിന്യസിച്ചിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കു നേരെയും ആക്രമണം ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് കൊളംബോയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: