ന്യൂദല്‍ഹി: ഇന്ത്യയില്‍ ഈയിടെ ഇലക്ട്രിക് സ്കൂട്ടറുകള് പതിവായി തീപിടിക്കാനുണ്ടായ പ്രധാനകാരണം കേടുവന്ന ബാറ്ററി സെല്ലുകളും അതിന്റെ മൊഡ്യൂളുകളും ആണെന്ന് കണ്ടെത്തല്‍. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മീഷന്റെ പ്രാഥമിക നിഗമനമാണിത്.
ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഓല ഇലക്ട്രിക് സ്കൂട്ടറുകള് ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ ഉല്പന്നങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ഒല ഇലക്ട്രിക് സ്കൂട്ടറാണ്. “ഒലയുടെ കാര്യത്തില്‍ ബാറ്ററി സെല്ലുകളും ബാറ്ററി മാനേജ്മെന്റ് സംവിധാനങ്ങളും പ്രശ്നമാണെന്ന് കണ്ടെത്തി”- ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് നേരിട്ടറിയുന്ന പേര് വെളിപ്പെടുത്താത്ത വക്താവ് അറിയിച്ചു.
ഇലക്ട്രിക് സ്കൂട്ടറുകള് തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായപ്പോഴാണ് മാര്‍ച്ചിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണക്കമ്മീഷനെ നിയോഗിച്ചത്. ഒരു സംഭവത്തില്‍ ഇലക്ട്രിക് സ്കൂട്ടര്‍ തീപ്പിടിച്ച് അച്ഛനും മകളും മരിയ്ക്കുകയും ചെയ്തിരുന്നു.
2030ഒാടെ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും ആയി മാറാന്‍ പോവുകയാണ്. Â ഇലക്ട്രിക് സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും വില്പന ഇപ്പോള്‍ വെറും 2 ശതമാനം മാത്രമാണ്. എന്നാല്‍ തീപിടത്ത അപകടങ്ങള്‍ ഉപഭോക്താകളെ ഇലക്ട്രിക് സ്കൂട്ടറുകളില്‍ നിന്നും അകറ്റിയിരുന്നു. കാര്‍ബണ്‍ കുറയ്ക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തില്‍ പ്രധാന ചുവടുവെയ്പാണ് ഇലക്ട്രിക് വാഹനങ്ങള്‍. Â
ഒലയ്ക്ക് പുറമെ ഇന്ത്യയില്‍ ഇലക്ട്രിക് സ്കൂട്ടറുകള് നിര്‍മ്മിക്കുന്ന രംഗത്തെ സ്റ്റാര്‍ട്ടപ്പുകളായ ഒകിനാവ, പ്യൂര്‍ ഇവി എന്നീ കമ്പനികളുടെ ബാറ്ററികളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒകിനാവയുടെ സെല്ലുകളും ബാറ്ററി മൊഡ്യൂളുകളും ശരിയല്ലെന്ന് കണ്ടെത്തി. പ്യൂര്‍ ഇവിയുടെ ബാറ്ററി കേസിങ്ങിനാണ് പ്രശ്നം. Â
ഇന്ത്യ ഇപ്പോള്‍ ബാറ്ററി പാക്കുകള്‍ മാത്രമേ ടെസ്റ്റ് ചെയ്യാറുള്ളൂ അല്ലാതെ ബാറ്ററി സെല്ലുകള്‍ പരിശോധിച്ചിരുന്നില്ല. ഇവ പ്രധാനമായും ചൈനയില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നും വരുന്നവയാണ്. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: