ന്യൂദല്‍ഹി: ഷഹീന്‍ബാഗ് അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഹര്‍ജി നല്കിയ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നടപടികൊണ്ട് പ്രശ്നമുണ്ടാകുന്നവരാണ് ഹര്‍ജി നല്‍കേണ്ടത്. കോടതി രാഷ്ട്രീയം കളിക്കേണ്ട സ്ഥലമല്ലെന്നും കോടതി സിപിഎമ്മിന് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു.
വിമര്‍ശനം നേരിട്ടതോടെ സിപിഎം ഹര്‍ജി പിന്‍വലിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ വാദിച്ചു.
ഇന്ന് പുലര്‍ച്ചയോടെയാണ് ഷഹീന്‍ബാഗിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ബുള്‍ഡോസറുകളുമായി കോര്പ്പറേഷന് അധികൃതര്‍ എത്തിയത്. പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവന്നതോടെ നടപടി തടസ്സപ്പെടുകയായിരുന്നു.
വ്യാഴാഴ്ച തന്നെ പൊളിച്ചുമാറ്റല്‍ നടപടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മതിയായ സുരക്ഷ നല്കാന് പോലീസ് സേനയ്ക്ക് സാധിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സൗത്ത് ദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് കീഴിലെ തുഗ്ലകാ ബാദ്, സംഗംവിഹാര്‍, ഷഹീന്‍ബാഗ് എന്നിവിടങ്ങളിലെ കുടിയേറ്റങ്ങളാണ് പ്രധാനമായും ഒഴിപ്പിക്കുന്നത്.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: