ന്യൂദല്‍ഹി: ഷെഹീന്‍ബാഗിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊളിച്ചുമാറ്റല്‍ നടപടിയുമായി സൗത്ത് ദല്‍ഹി മെട്രോ കോര്പ്പറേഷന്. അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊളിച്ചു നീക്കാനായി ബുള്‍ഡോസറുകള്‍ എത്തിയതോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവന്നു. അനധികൃത കുടിയേറ്റം ഒഴിവാക്കാനായുള്ള കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. കോടതിവിധി നടപ്പിലാക്കാന്‍ പ്രദേശത്ത് പോലീസ് വിന്യാസം ശക്തമാക്കുകയാണ്.
വ്യാഴാഴ്ച തന്നെ പൊളിച്ചുമാറ്റല്‍ നടപടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മതിയായ സുരക്ഷ നല്കാന് പോലീസ് സേനയ്ക്ക് സാധിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. Â
മുന്‍സിപ്പാലിറ്റി തങ്ങളുടെ ജോലി മനോഹരമായി പൂര്‍ത്തിയാക്കുമെന്നും തങ്ങളുടെ ഉദ്യോഗസ്ഥരും തൊഴിലാളികളും സജ്ജരാണെന്ന് സൗത്ത് ദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന്, സെന്‍ട്രല്‍ സോണ്‍ ചെയര്മാന് രാജ്പാല് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. തുഗ്ലകാ ബാദ്, സംഗംവിഹാര്‍, ഷഹീന്‍ബാഗ് എന്നിവിടങ്ങളിലെ കുടിയേറ്റങ്ങളാണ് പ്രധാനമായും ഒഴിപ്പിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: