ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം ചെയ്തതിന് പട്ടാപ്പകല്‍ അവരുടെ സഹോദരന്മാരാല്‍ കൊലചെയ്യപ്പെട്ട ഹിന്ദു യുവാവ് നാഗരാജുവിന്റെ വീട് സന്ദര്‍ശിക്കാതിരുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ വരെ പ്രതിഷേധം കടുക്കുന്നു. രണ്ടു ദിവസം തെലുങ്കാനയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് രാഹുലിന് ഇതിന് മാത്രം സമയമില്ലെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.
നേപ്പാളില്‍ സുഹൃത്തായ ജേണലിസ്റ്റിന്റെ വിവാഹത്തിന് പോയ രാഹുല്‍ ഗാന്ധിക്ക് നൈറ്റ് ക്ലബ്ബ് സന്ദര്‍ശിക്കാന്‍ വരെ സമയമുണ്ട്. പിന്നെ എന്തുകൊണ്ട് സംസ്ഥാനത്തെ ഞെട്ടിച്ച ഒരു കൊലപാതകത്തിന് ഇരയായ കുടുംബത്തെ സാന്ത്വനിപ്പിക്കാന്‍ സമയമില്ലാത്തതെന്ന ചോദ്യമാണ് കോണ്‍ഗ്രസിനെ തന്നെ പ്രതിരോധത്തിലാക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷവോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുന്നതിനാലാണ് നാഗരാജുവിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതെന്നും പരിഹാസമുണ്ട്. . Â
എന്നാല്‍ ഷെഡ്യൂളുകളുടെ തിരക്ക് മൂലവും സുരക്ഷാകാരണങ്ങളാലുമാണ് നാഗരാജുവിന്റെ വീട് സന്ദര്‍ശിക്കാത്തതെന്ന് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് ഗീതാ റെഡ്ഡി പറയുന്നു. തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലെ രാഹുലിന്റെ പ്രസംഗവും വിവാദമായിരുന്നു. Â
നാഗരാജു രണ്ട് മാസം മുമ്പാണ് 23കാരിയായ സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ വിവാഹം ചെയ്തത്. സുല്‍ത്താനയുടെ കുടുംബം ഇതിന് മുമ്പും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദനശ്രമം നടത്തുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കാര്‍ ഷോറൂമിലെ ജീവനക്കാരനായ നാഗരാജു ജോലിക്ക് ശേഷം സുല്‍ത്താനയുമൊത്ത് ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സുല്‍ത്താനയുടെ സാഹോദരന്‍ അടക്കം 5 പേര്‍ പിടിയിലായി.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: