തിരുവനന്തപുരം: കെഎസ്ഇബി ചെയര്മാന് നിലപാട് കടുപ്പിച്ചതോടെ സമരം Â നിരുപാധികം പിന്‍വലിച്ച് സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷന്. Â ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്കുമാര്‍ സിന്‍ഹ വിളിച്ച യോഗത്തിലാണ് അസോസിയേഷന് സമരത്തില്‍ നിന്നും പിന്മാറുന്നതായി വ്യക്തമാക്കിയത്. യൂണിയന് നേതാക്കളുടെ സ്ഥലം മാറ്റങ്ങള്‍ പിന്‍വലിക്കില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. Â
Â
Â
ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഇനി നടത്തില്ലെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു. മാനേജ്മെന്റിന്റെ എല്ലാ കര്‍ശന നിര്‍ദേശങ്ങളും സംഘടനയ്ക്ക് അംഗീകരിക്കേണ്ടി വന്നു. സസ്പെന്‍ഷനു ശേഷം സ്ഥലംമാറ്റിയ സംഘടനാ നേതാക്കളായ ജാസ്മിന് ബാനു, എം.ജി.സുരേഷ് കുമാര്‍ എന്നീ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.ഹരികുമാറും കുറ്റപത്രങ്ങള്‍ക്കു നല്കിയ മറുപടി പരിഗണിച്ചു പ്രശ്നം തീര്‍പ്പാക്കും. ജൂണില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ ഇവര്‍ക്ക് അപേക്ഷിക്കുന്ന ജില്ലയിലേക്കു സ്ഥലംമാറ്റം നല്‍കുന്നതും പരിഗണിക്കുമെന്നു ബോര്‍ഡ് വ്യക്തമാക്കി. Â
Â
ഏപ്രില്‍ 5 ന് ബോര്‍ഡ് റൂമില്‍ തള്ളിക്കയറിയവര്‍ക്കെതിരായുള്ള അച്ചടക്ക നടപടി പരസ്പര ധാരണയോടെ നിയമാനുസൃതം പരിഹരിക്കും. ഈ 19 പേര്‍ക്ക് ഉടന്‍ കുറ്റപത്രം നല്‍കും. മറുപടി തൃപ്തികരമെങ്കില്‍ അനുഭാവത്തോടെ പരിഗണിക്കുമെന്നു ബോര്‍ഡ് അറിയിച്ചു. ചര്‍ച്ചയില്‍ ബാര്‍ഡ് ചെയര്മാന് ബി.അശോക് കര്‍ശന നിലപാടുകളാണ് സ്വീകരിച്ചത്. സംഘടനകളുടെ തിട്ടൂരം കെഎസ്ഇബിയില്‍ അനുവദിക്കില്ലെന്നും Â അദേഹം വ്യക്തമാക്കി. Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: