മുംബൈ: അല്‍പ്പം പോലും മലിനീകരണം ഉണ്ടാക്കാത്ത, അതേസമയം പൊതുഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബസ് പുറത്തിറങ്ങി. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഇകെഎ ഇ 9 എന്ന ബസ്.
പൂനെയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാഹനം പരിശോധിച്ചു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ബസിന് ഒന്‍പത് മീറ്റര്‍ നീളമാണുള്ളത്. ഇകെഎ ആന്‍ഡ് പിനക്കിള്‍ ഇന്‍ഡസ്ട്രീസാണ് ബസിന്റെ നിര്‍മ്മാതാക്കള്‍. ബസ് സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലുള്ള ബസുകളേക്കാള്‍ ചെലവും കുറവാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. Â
200 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് പ്രധാനഭാഗം. ലോ ഫ്ളോര്‍ ബസാണ്. താഴെ നിന്ന് 650 മില്ലിമീറ്ററാണ് ഉയരം. പ്രായമുള്ളവര്‍ക്കും പ്രയാസമില്ലാതെ കയറാം. മുപ്പത്തിയൊന്നു പേര്‍ക്ക് ഇരിക്കാം. ദിവ്യാംഗരുടെ ചക്രക്കേസര ഉരുട്ടിക്കയറ്റാനുള്ള റാമ്പുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: