സൂര്യചുംബനങ്ങള് പകുത്തെടുത്തു
ചൈത്രനാളില് പകലിരവുകള്‍
പഞ്ചഭൂതങ്ങള്‍ നിറച്ചുരുളിയില്
പ്രകൃതിയമ്മക്കായ് നിറക്കാഴ്ച്ചകളാമോദം.
Â
രാശി മാറ്റത്തിന് മാറ്റൊലിയാല്‍
സംക്രമപക്ഷിയും പാട്ടൊന്നു പാടിയീണത്താല്
കാവും വീടും,വയലുമൊരുങ്ങി
പുത്തനാണ്ടില്‍ വേലയ്ക്കായ്.
Â
കസവിന് പട്ടണിഞ്ഞു വിശുദ്ധയായ്
കനക കിങ്ങിണി കാഞ്ചിയാല്‍
പൂപ്പുഞ്ചിരി വിതറി കര്‍ണ്ണികാര തരുക്കള്‍,
കണ്ണനെ കണി കണ്ടുണരുവാനായ്.
Â
കല്മഷമൊക്കെ പെയ്തൊഴിഞ്ഞീടുവാന്‍
മേടച്ചൂടിലുരുകി Â വന്ദിക്കുന്നുണ്ണികള് Â
കാലമേ കനിഞ്ഞാലും, ഉണ്ന്മ തന് –
കണിയേകൂ ഞങ്ങള്‍ക്കു നിത്യം
വിശ്വസൗഖ്യത്തിനായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: