മാഡ്രിഡ്: റാഫേല്‍ നദാലിനെ കളിമണ്‍ കോര്‍ട്ടില്‍ മുട്ടുകുത്തിച്ച് 19കാരന്. സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയയാണ് കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാലിനെ തോല്‍പ്പിച്ചത്. മാഡ്രിഡ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നദാല്‍ തോല്‍വി സമ്മതിച്ചു. സ്കോര്‍: 2-6, 6-1, 3-6.
ജയത്തോടെ മാഡ്രിഡ് ഓപ്പണ്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാര്‍ലോസ്. നദാലിനെ കളിമണ്‍ കോര്‍ട്ടില്‍ മറികടക്കുന്ന ആദ്യ കൗമാര താരവുമാണ്്. മികച്ച ഫോമില്‍ കളിക്കുന്ന കാര്‍ലോസ് യങ് സെന്സേഷന് എന്നാണ് അറിയപ്പെടുന്നത്. നദാലിനെതിരായ വിജയത്തിന് മുമ്പ് തുടരെ ആറ് മത്സരങ്ങള്‍ വിജയിച്ചിരുന്നു.
മത്സരത്തില്‍ അല്‍കാരസാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. പിന്നീട് ശക്തമായി തിരിച്ചുവന്ന നദാല്‍ അനായാസം രണ്ടാം സെറ്റ് സ്വന്തമാക്കി. ഇതോടെ നദാല്‍ തിരിച്ചെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ പൊരുതി കളിച്ച അല്‍കാരസ് മൂന്നാം സെറ്റ് സ്വന്തമാക്കി അട്ടിമറി ഉറപ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചാണ് സെമിയില്‍ അല്‍കാരസിന്റെ എതിരാളി. ഹൂബര്‍ട്ട് ഹര്‍ക്കസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോ സെമിയിലെത്തിയത്. സ്കോര്‍: 6:3, 6:4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: