പോത്തന്‍കോട് : ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ദിവ്യപൂജാസമര്‍പ്പണം നടന്നു. ആശ്രമ സ്ഥാപക ഗുരു ആദിസങ്കല്‍പ്പത്തില്‍ ( ദേഹവിയോഗം) ലയിച്ചത് മെയ് 6 ന് ആണെങ്കിലും മെയ് 7 ന് അഞ്ചുമണിയുടെ ആരാധനയോട് കൂടിയാണ് ഭൗതികശരീരം പര്‍ണ്ണശാലയില്‍ അടക്കം ചെയതത്. ഇത് ദിവ്യപൂഷമമസമര്പ്പണമായി ശാന്തിഗിരി പരമ്പര ആചരിക്കുന്നു. എല്ലാ വര്‍ഷവും നവഒലി ജ്യോതിര്‍ദിനാഘോഷങ്ങള്‍ അവസാനിക്കുന്നത് ദിവ്യപൂജ സമര്‍പ്പണത്തോടെയാണ്.
Â
ദിവ്യപൂജാസാമര്പ്പണത്തിന്റെ ഭാഗമായി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടേയും പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടേയും നേതൃത്വത്തിലുള്ള സന്യാസി സംഘം ആശ്രമത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സന്യാസിസന്യാസിനിമാരുടെ നേതൃത്വത്തില്‍ പര്‍ണശാലയില്‍ പ്രത്യേക പുഷ്പാഞ്ജലി നടന്നു . വിവിധ ഏരിയകളില്‍ നിന്നെത്തിയ ഗുരുഭക്തരും അഖണ്ഡനാമ മന്ത്രോച്ചാരണത്തോടെ പ്രാര്‍ത്ഥനാനിര്‍ഭരമായി ചടങ്ങുകളില്‍ പങ്കെടുത്തു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: