ഇടുക്കി: എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷത്തിനിടെ കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് പിരിവുമായി സിപിഎം. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെകട്ടറി എം.വി ജയരാജന് നേരിട്ട് ഇടുക്കിയിലെത്തിയാണ് ധനസമാഹരണത്തിന് ആരംഭം കുറിച്ചത്. കുടുംബത്തെ സഹായിക്കുന്നതിനൊപ്പം ഉചിതമായ സ്മാരകവും നിര്‍മ്മിക്കാനാണ് ഫണ്ട് പിരിവെന്ന് എം.വി ജയരാജന് പറഞ്ഞു.
കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ നിന്നായി ഒരു കോടി രൂപയാണ് സിപിഎം ലക്ഷ്യമിടുന്ന തുക. ഒമ്പതാം തീയതിവരെയുള്ള മൂന്നു ദിനങ്ങളിലാകും പിരിവ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയോ അവരുടെ അഭാത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളുടെയോ നേതൃത്വത്തിലായിരിക്കും എല്ലായിടത്തും പിരിവ് നടക്കുക.
ഇടുക്കി എഞ്ചിനീയറിംഗ് കോളജിലും തളിപറമ്പിലും ധീരജിന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കും. ഫണ്ട് ശേഖരണ പരിപാടിയില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മീര, ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. മത്തായി, തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ എം.വി ജയരാജനൊപ്പം പങ്കെടുത്തു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: