തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ മദ്യശാലകളില്‍ ഏറ്റവും ചെറിയ യൂണിറ്റായ ക്വാര്‍ട്ടര്‍ മദ്യങ്ങള്‍ കിട്ടാക്കനി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 180 എം.എല്‍ ക്വാര്‍ടര്‍ മദ്യം ഇപ്പോള്‍ ഔട്ട്ലെറ്റുകളില് എത്തുന്നില്ല. കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയതാണ് ക്ഷാമത്തിന് കാരണമായി ബിവറേജസ് കോര്പ്പേഷന് പറയുന്നത്.
150 രൂപ മുതല്‍ 180 രൂപ വരെയാണ് ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യത്തിന് ഈടാക്കുന്ന തുക. Â ശരാശരി 50 കെയ്സ് ക്വാര്‍ടര്‍ മദ്യം വരെ ഓരോ ഔട്ട് ലെറ്റുകളിലും വില്‍ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴുള്ള ലഭ്യതക്കുറവ് ബെവ്കൊ വഴിയുള്ള മദ്യവില്‍പ്പനയെ സാരമായി ബാധിക്കും. നിലവില്‍ വിലകുറഞ്ഞ ബ്രാന്‍ഡുകളായ ജവന്, ഹണി ബീ എന്നിവയും ഷോപ്പുകളില്‍ ലഭ്യമല്ല. Â
സ്പിരിറ്റിന്റെ വിലവര്‍ധനയാണ് വിലകുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം നിര്‍ത്താനുള്ള കാരണമായി കമ്പനികള്‍ പറയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യമായ ജവാന്റെ ഉല്പാദനത്തേയും ബാധിച്ചിട്ടുണ്ട്. Â
എന്നാല്‍ സ്വകാര്യ മദ്യശാലകളെ സഹായിക്കാനായുള്ള ഗൂഢ നീക്കമാണ് ഈ മദ്യക്ഷാമത്തിന് പിന്നില്‍ എന്നാണ് ഉയരുന്ന ആരോപണം. കുറഞ്ഞ വിലയ്ക്ക് മദ്യം കിട്ടാതെയായാല്‍ ബാറുകളില്‍ പെഗ് നിരക്കില്‍ മദ്യവില്‍പ്പന വര്‍ധിക്കും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: