ലൗ ജിഹാദ് സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവ വിശ്വാസികളില്നിന്ന് പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത് സമയോചിതമായ ഒരു പ്രഖ്യാപനമാണ്. മക്കളെ നിര്‍ബന്ധപൂര്‍വം അന്യമതസ്ഥര്‍ വിവാഹം കഴിക്കുന്നതായുള്ള ചില പരാതികള്‍ അന്വേഷണത്തില്‍ സത്യമായിരുന്നുവെന്ന് കണ്ടെത്തിയതായും കമ്മീഷന് ചെയര്മാന് ഇഖ്ബാല്സിങ് ലാല്‍പുര പറഞ്ഞിരിക്കുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവസഭകളുടെയും സംഘടനകളുടെയും പരാതികള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് ഗൗരവത്തിലെടുത്തിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കേരളത്തിലെ ക്രൈസ്തവ സംഘടനകള്‍ കമ്മീഷന് പരാതി നല്കാന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലൗ ജിഹാദ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികളുയര്‍ന്നിട്ടുള്ളത് ഇസ്ലാമിക തീവ്രവാദികള്‍ സജീവമായ കേരളത്തിലാണ്. പോലീസ് കേസെടുക്കുകയും കോടതി പരിശോധിക്കുകയുമൊക്കെ ചെയ്തിട്ടും ഇക്കാര്യത്തില്‍ അവ്യക്തത നിലനിര്‍ത്താനാണ് തല്പരകക്ഷികള് ബോധപൂര്‍വം ശ്രമിക്കുന്നത്. ലൗ ജിഹാദിന് ഇരയായവര്‍ സ്വയം മുന്നോട്ടുവന്ന് അക്കാര്യം വെളിപ്പെടുത്തിയിട്ടും, മതതീവ്രവാദികളുടെ ഈ കെണിയില്‍പ്പെട്ട് അഫ്ഗാന് ജയിലുകളില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെയും ആയിഷ എന്ന സോണിയാ സെബാസ്റ്റിയന്റെയും ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും ലൗ ജിഹാദിന്റെ ശക്തികള്‍ കണ്ണടച്ചിരുട്ടാക്കുകയും, വര്‍ഗീയപ്രീണനത്തിന്റെ വക്താക്കള്‍ അത് ശരിവയ്ക്കുകയുമാണ്.
ലൗ ജിഹാദിനെ സംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് തന്നെ പറഞ്ഞിരിക്കുന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ലൗ ജിഹാദ് എന്നൊന്നില്ലെന്നും, സംഘപരിവാറിന്റെ പ്രചാരണമാണിതെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക മതതീവ്രവാദ സംഘടനകള്‍ക്കുള്ള മറുപടിയാണ് ഈ ഭരണഘടനാ സ്ഥാപനം നല്‍കിയിരിക്കുന്നത്. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതാണെന്നും, സുപ്രീംകോടതിതന്നെ അത് സമ്മതിച്ചിട്ടുള്ളതാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് നടക്കുന്നത്. ലൗ ജിഹാദ് നടക്കുന്നതായുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ ‘അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന്’ റിപ്പോര്‍ട്ട് നല്കി കോടതിയെ കബളിപ്പിക്കുകയാണ് പോലീസ് ചെയ്തത്. ലൗ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. ഇസ്ലാമിക മതതീവ്രവാദ സംഘടനകളില്‍പ്പെട്ട നിരവധിപേര്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി വിവാഹം ചെയ്ത് മതംമാറ്റുന്നു എന്നാണ് നിരന്തരം പരാതികള്‍ ഉയരുന്നത്. ഇത്തരം പരാതികളില്‍ ഏതെങ്കിലുമൊന്ന് ശരിയല്ലെന്നു വന്നാല്‍തന്നെ മറ്റ് പരാതികളൊക്കെ വ്യാജമാണെന്നോ, അത്തരം സംഭവങ്ങള്‍ നടക്കാറില്ലെന്നോ പറയുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല. എന്നാല്‍ ലൗ ജിഹാദ് നിര്‍ബാധം നടത്താന്‍ മതതീവ്രവാദികള്‍ കള്ളപ്രചാരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്.
ഇക്കൂട്ടരുടെ പ്രചാരണത്തിനും ഭീഷണിക്കും വഴങ്ങാതെ ലൗ ജിഹാദ് സത്യമാണെന്ന് കേരളത്തിലെ നിരവധി ക്രൈസ്തവ മതമേലധക്ഷ്യന്മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സ്വന്തം ഇടവകകളിലെ വിശ്വാസികളില്നിന്ന് തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇത് പറയുന്നത്. അന്വേഷണത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് തെളിഞ്ഞെന്ന വാദത്തെ ഇവര്‍ തള്ളിക്കളയുന്നു. ശരിയായ അന്വേഷണമല്ല നടന്നിട്ടുള്ളതെന്നും, തങ്ങളെ സമീപിച്ചാല്‍ ലൗ ജിഹാദിന് ഇരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് വിവരങ്ങള്‍ നല്‍കാമെന്നും ക്രൈസ്തവ സഭാ മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് ചെവികൊടുക്കാതെ ഇസ്ലാമിക മതതീവ്രവാദികളുടെ താളത്തിനു തുള്ളി ക്രൈസ്തവ മതമേധാവികളുടെ വായടിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ലൗ ജിഹാദ് പരാതികളെക്കുറിച്ച് അന്വേഷിക്കാമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഖ്യാപനത്തെ ക്രൈസ്തവസഭകളും സംഘടനകളും സ്വാഗതം ചെയ്യുകയും പരാതികള്‍ നല്‍കുകയും വേണം. ലൗ ജിഹാദ് നടക്കുന്നതായി പാര്‍ട്ടിതന്നെ സമ്മതിക്കുന്നുവെന്ന് വ്യക്തമാക്കിയ നേതാവിനെതിരെ നടപടിയെടുത്ത് മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം സ്വീകരിക്കുന്നത്. ഇത്തരം കള്ളത്തരങ്ങള്‍ പൊളിക്കുന്നതിനും, മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്ന ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ലൗ ജിഹാദിന്റെ യാഥാര്‍ത്ഥ്യം പുറത്തുവന്നേ മതിയാവൂ. ലൗ ജിഹാദില്‍ അന്വേഷണത്തിന് തയ്യാറായിരിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: