കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സ പ്രഖ്യാപിച്ചു. രാജ്യം ഒരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല.
പ്രസിഡന്‍റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ഡെയ് ലി മിറര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നാണ്യശേഖരത്തില്‍ വന്‍ കുറവ് വന്നതിനെ തുടര്‍ന്ന് അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണ് കഴിഞ്ഞ കുറെ നാളുകളായി ശ്രീലങ്ക.
വന്‍പലിശയ്‌ക്കുള്ള വിദേശ വായ്പകള്‍, തെറ്റായ ഉപദേശപ്രകാരം നികുതി വെട്ടിച്ചുരക്കല്‍, ഇതെല്ലാം മൂലമുണ്ടായ വരുമാനക്കുറവ്, കോവിഡ് മഹാമാരി മൂലം പ്രധാന വരുമാനസ്രോതസ്സായ ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ച എന്നിവയാണ് പ്രധാന പ്രശ്നങ്ങളായിരുന്നത്.
സാമ്പത്തികപ്രതസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ അന്താരാഷ്‌ട്ര നാണ്യനിധി ( ഐഎംഎഫ്) തയ്യാറാണ്. പക്ഷെ സമ്പദ്ഘടനയിലും വായ്പയിലും ശക്തമായ പുനസംഘടന വേണമെന്ന് Â ഐഎംഎഫ് ആവശ്യപ്പെട്ടിരിക്കുകയാണ്. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: