പനജി:ഗോവയിലെ ഒരു ജിംനാഷ്യം സെന്‍ററില്‍ കണ്ടുമുട്ടിയത് രണ്ട് വലിയ താരങ്ങള്‍. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ഇന്ത്യയുടെ ലോകഷട്ടില്‍ താരം പി.വി. സിന്ധുവും.
മോഹൻലാലിനെ നേരിട്ട് കണ്ടതിന്റെ ചിത്രം Â ബാഡ്മിന്‍റണ്‍ താരം പി.വി.സിന്ധു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വൈറലായി. ‘ ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതിൽ ഏറെ സന്തോഷിക്കുന്നു’ എന്നാണ് സിന്ധു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. Â ചിത്രം ഇന്‍സ്റ്റഗ്രാമില്‍ എത്തിയതിന് Â പിന്നാലെ നിരവധി പേരാണ് ലൈക്കുകളും കമന്‍റുകളും നല്‍കി ഈ അപൂര്‍വ്വ ഫോട്ടോയെ സജീവമാക്കുന്നത്.
നേരത്തെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വർണം നേടിയപ്പോൾ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ ആശംസകൾ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: