മുംബൈ: അടഞ്ഞുകിടക്കുന്നതും നിര്‍ത്തലാക്കപ്പെട്ടതുമായ 20 ഖനികള്‍ കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് തുറന്നുകൊടുത്തു. രാജ്യത്തെ കല്‍ക്കരി ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിനായാണ് ഇവ പുനരാരംഭിക്കുന്നത്. ഈ ഖനികളില്‍ 380 മെട്രിക് ടണ്‍ കരുതല്‍ ശേഖരം ഉണ്ടെന്നും തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പവര്പ്ലാന്റുകളിലേക്കുള്ള കല്‍ക്കരി ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രധാനമന്ത്രി മോദി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കാനായെങ്കിലും, രാജ്യത്തിന് കല്‍ക്കരി ആവശ്യമായി വരും, അതുകൊണ്ട് കല്‍ക്കരി വാതകവത്കരണം അനിവാര്യമാണെന്ന് അദ്ദേഹം ഖനികള്‍ തുറന്നുകൊണ്ടുള്ള ചടങ്ങില്‍ പറഞ്ഞു.
വൈദ്യുതി ആവശ്യം 20 ശതമാനം വര്‍ധിച്ചതിനാല്‍ എല്ലാ കല്‍ക്കരി വൈദ്യുത നിലയങ്ങളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി മന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത്, എല്ലാ സംസ്ഥാനങ്ങളോടും കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള എല്ലാ കമ്പനികളോടും മിശ്രിതത്തിനായി ആവശ്യമായ കല്‍ക്കരിയുടെ 10 ശതമാനമെങ്കിലും ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചു.
ആഭ്യന്തര കല്‍ക്കരി ലഭ്യത വര്‍ധിച്ചിട്ടുണ്ടെങ്കിലും വര്‍ധിച്ച വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ അത് പര്യാപ്തമല്ല. ഇത് വിവിധ മേഖലകളില്‍ ലോഡ്ഷെഡിങ്ങിന്കാരണമാകുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിനുള്ള കല്‍ക്കരി ദൈനംദിന ഉപയോഗവും പവര്‍ പ്ലാന്റിലെ കല്‍ക്കരി പ്രതിദിന ശേഖരവും തമ്മിലുള്ള പൊരുത്തക്കേട് കാരണം, പവര്‍ പ്ലാന്റിലെ കല്‍ക്കരി ശേഖരം ആശങ്കാജനകമായ നിരക്കില്‍ കുറയുന്നു.
ഇറക്കുമതി ചെയ്യുന്ന എല്ലാ കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുകയും അവയുടെ പൂര്‍ണ്ണ ശേഷിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യും. ഇറക്കുമതി ചെയ്ത കല്‍ക്കരി അധിഷ്ഠിത പ്ലാന്റ് എന്‍സിഎല്‍ടിക്ക് കീഴിലാണെങ്കില്‍, അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: