ന്യൂദല്‍ഹി: സമ്പദ്വ്യവസ്ഥയ്ക്കും വ്യവസായത്തിനും ഉണര്‍വ് നല്‍കുന്നതിന് ബൗദ്ധിക സ്വത്തവകാശത്തിന് കീഴില്‍ നടപ്പിലാക്കാവുന്ന പേറ്റന്റുകള്‍ക്ക് സര്‍വകലാശാലകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. മികച്ച ഗവേഷണ ഫലങ്ങള്‍ക്കായി വ്യവസായ ഇന്‍സ്റ്റിറ്റിയൂട്ട് ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഇന്ന് ചണ്ഡീഗഡില്‍ പഞ്ചാബ് സര്‍വകലാശാലയുടെ 69ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി പറഞ്ഞു.
അധ്യാപകര്‍ക്ക് തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനത്തിനുള്ള അന്തരീക്ഷം സര്‍വകലാശാലകള്‍ കൂടുതല്‍ സൃഷ്ടിക്കണം. കൂടാതെ നിര്‍ണായക ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ ശക്തമായ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വകലാശാലകളും സര്‍ക്കാരും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
മികച്ച നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും പ്രാപ്യവും താങ്ങാനാവുന്ന Â ചെലവിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ഉപരാഷ്ട്രപതി, അത്തരം വിദ്യാഭ്യാസം ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലും സാമൂഹിക ഐക്യത്തിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ വികസനത്തിലും ശുഭകരമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്ന് അഭിപ്രായപ്പെട്ടു.
ആരോഗ്യ ക്ഷമത നിലനിര്‍ത്താന്‍ യോഗയിലോ സ്പോര്‍ട്സിലോ പതിവായി പങ്കെടുക്കണമെന്നും ശ്രീ നായിഡു തന്റെ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. നമ്മുടെ ശാരീരിക ആവശ്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് നമ്മുടെ പൂര്‍വ്വികര്‍ നിര്‍ദ്ദേശിച്ച പരമ്പരാഗത ഭക്ഷണം ശരിയായി പാകം ചെയ്ത് കഴിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: