ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദേശഭക്തിഗാനം പാടിക്കൊടുക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോയില്‍ മാറ്റം വരുത്തി രാഷ്ട്രീയപ്രചാരണത്തിനുപയോഗിച്ച് സ്റ്റാന്‍റപ് കൊമേഡിയന്‍ കുനാര്‍ കമ്ര. ഈ വീഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കുനാല്‍ കമ്രയുടെ ട്വീറ്റ് ഉടന്‍ എടുത്തുമാറ്റാന്‍ ദേശീയ ബാലാവകാശകമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
കുനാല്‍ കമ്രയുടെ വിവാദട്വീറ്റ്:
പ്രധാനമന്ത്രിയുടെ ജര്‍മ്മന്‍ യാത്രയ്‌ക്കിടെയാണ് വിദ്യാര്‍ത്ഥി ഭാരതീയ ദേശഭക്തിഗാനം ആലപിച്ചത്. ഈ വീഡിയോയിലെ ശബ്ദത്തില്‍ മാറ്റം വരുത്തിയാണ് രാഷ്‌ട്രീയ പരിഹാസത്തിനായി കുനാല്‍ കമ്ര മാറ്റങ്ങള്‍ വരുത്തി അവതരിപ്പിച്ചത്. രഹസ്യ രാഷ്‌ട്രീയ അജണ്ടയോടെയാണ് കുനാല്‍ കമ്ര ഈ വീഡിയോ എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയതെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ ട്വിറ്ററിനോട് പറഞ്ഞു. രാഷ്‌ട്രീയ പ്രചരണത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമവിരുദ്ധമാണെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ പറയുന്നു. ഐടി നിയമവും ഇത് നിയമവിരുദ്ധനടപടിയാണെന്ന് വാദിക്കുന്നു.
ദേശീയ ബാലാവകാശകമ്മീഷന്‍ നോട്ടീസ്:
ഈ വിവാദട്വീറ്റ് നീക്കം ചെയ്യാനും കുനാല്‍ കമ്രയ്‌ക്കെതിരെ ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും ദേശീയ ബാലവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു എന്നതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ദേശീയ ബാലാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശഭക്തിഗാനം പാടിയ കുട്ടിയുടെ അച്ഛനും കുനാല്‍ കമ്രയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. രാഷ്‌ട്രീയ പ്രചാരണത്തിനായി തന്റെ കുട്ടിയെ ഉപയോഗിച്ചത് ഗുരുതരമായ തെറ്റായിപ്പോയെന്ന് അച്ഛന്‍ ഗണേഷ് പൊല്‍ ആരോപിച്ചു. ഇതിലെ അനുചിതത്വവും ഗണേഷ് പൊല്‍ ചൂണ്ടിക്കാണിച്ചു. ഏഴാം ക്ലാസുകാരനായ തന്റെ മകന്‍ ഭാതത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ഈ ഗാനം ആലപിച്ചതെന്നും ഒരു പക്ഷെ കമ്രയെക്കാള്‍ കൂടുതലായി തന്റെ മകന്‍ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും അച്ഛന്‍ ഗണേഷ് പൊല്‍ പറഞ്ഞു.
സംഗതി പ്രശ്നമാകുമെന്ന് മണത്തതോടെ വിവാദ് ട്വീറ്റ് കുനാര്‍ കമ്ര പിന്‍വലിച്ചിരുന്നു. പകരം സമാനമായ മറ്റൊരു വിവാദട്വീറ്റ് ഇപ്പോഴും ഇയാളുടെ പേജില്‍ ഉണ്ട്. കുട്ടി “ഹെ ജന്മഭൂമി ഭാരത് ഹെ കര്‍മ്മ ഭൂമി ഭാരത്” എന്ന ദേശഭക്തി ഗാനമാണ് പാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക