കോട്ടയം: കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി.ചങ്ങനാശ്ശേരി പെരുന്ന കുറപ്പന്‍പറമ്പില്‍ ബിനു ജോസിനെ(55) ആണ് വിജിലന്‍സിന്റെ പിടിയിലായത്.മിനി സിവില്‍ Â സ്റ്റേഷനിലെ Â ചെറുകിട ജലസേചന വിഭാഗം ഓഫീസില്‍ കരാറുകാരനില്‍ നിന്ന് പണം വാങ്ങി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിന്റെ അടിയിലേക്ക് വെക്കുന്നതിന് പിന്നാലെ വിജിലന്‍സ് സംഘമെത്തി ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ÂÂ
കരാറുകാരന്‍ രണ്ട് വര്‍ഷം മുന്‍പ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ്് ഇറിഗേഷന്‍ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തിരുന്നു.ഇതിന്റെ ബില്ലുകള്‍ മാറുന്നതിന് ബിനുവിനെ പല തവണ സമീപിച്ചെങ്കിലും നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പലതവണയായി 10,000 രൂപവീതം നല്‍കിയെങ്കിലും വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടുണ്ടിരുന്നു. കൂടുതല്‍ കൈക്കൂലി ലഭിക്കുന്നതിനായി ബില്ലുകള്‍ പരമാവധി താമസിപ്പിക്കുകയായിരുന്നു.സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ കരാര്‍ കഴിഞ്ഞപ്പോള്‍ തിരികെക്കിട്ടുന്നതിനായി ഓഫീസില്‍ എത്തിയപ്പോള്‍ വീണ്ടും പതിനായിരം രൂപ ആവശ്യപ്പെട്ടു.ഇതോടെ കരാറുകാരന്‍ വിജിലന്‍സില്‍ പരാതി നല്‍കി.വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പതിനായിരം രൂപയാണ് ഇന്നലെ കരാറുകാരന്‍ Â ബിനുവിനെ കാണാന്‍ എത്തിയത്. വേഷം മാറി വിജിലന്‍സ് ഉദ്യോഗസ്ഥരും ഓഫീസില്‍ കയറികൂടി. പണം കൈമാറിയ ഉടന്‍ വിജിലന്‍സ് ബിനുവിനെ പിടികൂടി.
Â
എസ്പി വി.ജി വിനോദ്കുമാറിനാണ് കരാര്‍കാരന്‍ പരാതി നല്‍കിയത്.ഡിവൈഎസ്പി കെ. വിദ്യാധരന്‍, ഇന്‍സ്‌പെകര്‍മാരായ റെജി എം കുന്നിപ്പറമ്പന്‍, എസ്.ജയകുമാര്‍, ജി.അനൂപ്, യതീന്ദ്രകുമാര്‍, എസ്‌ഐമാരായ തോമസ് ജോസ്ഫ് കെ.എസ്.സുരേഷ്, ജെ.ജി ബിജു, എഎസ്‌ഐമാരായ സാറ്റാന്‍ലി ജോസഫ്, ഡി.ബിനു, വി.ടി സാബു, രാജീവ്, സിപിഒമാരായ ടി.പി രാജേഷ്,വി.എസ് മനോജ്കുമാര്‍, ്‌നൂപ്, സൂരജ്, കെ.ആര്‍ സുമേഷ്, കെ.പി.രഞ്ജിനി, നീതു മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.ബിനുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: