തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സര്‍വകക്ഷിയോഗത്തിലാണ് തീരുമാനമുണ്ടായത്.
കൊടി നാട്ടുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാകരുത്, തദ്ദേശ സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം, കൊടി തോരണങ്ങള്‍ വയ്ക്കുന്നത് രാഷ്ട്രീയ- സാമുദായിക സംഘര്‍ഷങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കണം, നിശ്ചിത ദിവസത്തേയ്ക്ക് മാത്രമേ ഇവ സ്ഥാപിക്കാന്‍ പാടുള്ളൂ എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്.
ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും തടസമുണ്ടായാല്‍ അടിയന്തരമായി നീക്കുന്നതിനായി തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുമതിയുണ്ടെങ്കില്‍ ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ സ്ഥാപിക്കാം. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൊടിതോരണങ്ങള്‍ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് സ്ഥാപിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: