ബീജിങ് : കോവിഡ് വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നടത്താന്‍ നിശ്ചയിച്ച ഏഷ്യന്‍ ഗെയിംസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവെച്ചു. എഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ ആക്ടിങ് പ്രസിഡന്റ് രണ്‍ധീര്‍ സിങ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചതാണ് ഇക്കാര്യം.
19ാമത് ഏഷ്യന്‍ ഗെയിംസ് സെപ്തംബര്‍ 10 മുതല്‍ 25 വരെ നടത്താനാണ് തീരുമാനിച്ചത്. ഷാങ്ഹായിയില്‍ നിന്നും 175 കിലോമീറ്റര്‍ ദൂരെയായി സെജിയാങ് പ്രവിശ്യയില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷാങ്ഹായി അടുത്തിടെ അടച്ചുപൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗെയിംസ് മാറ്റിവെച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്. മറ്റ് കാരണങ്ങളൊന്നും വ്യക്തമല്ല. ഗെയിംസ് വൈകിപ്പിക്കാന്‍ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈന കോവിഡ് മഹാമാരിയില്‍ വലിയ വെല്ലുവിളി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗെയിസിന്റെ പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: