ഹൈദരാബാദ്: ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത് ശരിവച്ച് ഹൈക്കോടതി. രാഷ്ട്രീയ പരിപാടിക്ക് സര്‍വ്വകലാശാലയില്‍ അനുമതി നല്‍കാനാകില്ലെന്നും വൈസ് ചാന്‍സലര്‍ പ്രൊ.ഡി.രവീന്ദറിന്റെ പ്രസ്താവന ശരിവയ്ക്കുന്നതായും തെലുങ്കാന ഹൈക്കോടതി അറിയിച്ചു. Â
സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുമായും പൂര്‍വ്വ വിദ്യാര്‍ഥികളുമായും നാളെയായിരുന്നു രാഹുല്‍ഗാന്ധിയുടെ മുഖാമുഖം പരിപാടി കാമ്പസില്‍ നടത്താനിരുന്നത്. എന്നാല്‍ പരിപാടി നടത്താന്‍ കഴിയില്ലെന്നറിയിച്ച് വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയത്. Â
വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ച പോലെ രാഹുല്‍ ഗാന്ധിയുടെ മുഖാമുഖം പരിപാടി അക്കാദമിക തലത്തിലുള്ള ലക്ഷ്യങ്ങള്‍ പൂര്ത്തീകരിക്കാനുള്ളതായി ബോധ്യപ്പെട്ടിട്ടില്ല, രാഷ്ട്രീയപരമായ നീക്കം പരിപാടിക്കുള്ളതായി ബോധ്യപ്പെട്ടതിനെ തിരുത്താന്‍ ഹര്‍ജിക്കാര്‍ക്കും കഴിഞ്ഞിട്ടില്ല, പരിപാടിയില്‍ വ്യക്തതയും കൈവന്നിട്ടില്ല, അതുകൊണ്ട് വൈസ് ചാന്‍സലറുടെ നിഗമനം കോടതിക്ക് ശരിയെന്ന് ബോധ്യപ്പെട്ടിരുക്കുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ ആവശ്യം നീതികരിക്കാവുന്നതല്ല.’ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ബി. വിജയസേന്‍ റെഡ്ഡി പറഞ്ഞു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: