Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ശങ്കരദേശിക മേ ശരണം…’

ഇന്ന് വൈശാഖ ശുക്ല പഞ്ചമി. 'വിശ്വം ഏകനീഡം' എന്ന ഏകത്വ സന്ദേശം ലോകത്തിനു നല്‍കിയ യുഗാചാര്യന്‍ ശ്രീശങ്കരഭഗവദ് പാദരുടെയും തലമുറകളെ ഭക്തിയുടെ അമൃതിനാല്‍ അഞ്ജനമെഴുതി നന്മയിലേക്ക് കണ്ണ് തുറപ്പിച്ച ഭക്തകവി സൂര്‍ദാസിന്റെയും ജന്മദിനം കൂടിയാണിന്ന്.

ആര്‍. രമാദേവി by ആര്‍. രമാദേവി
May 6, 2022, 06:00 am IST
in Samskriti

‘ശ്രുതിസ്മൃതി പുരാണാനാ-

മാലയം കരുണാലയം

നമാമി ഭഗവദ്പാദം

ശങ്കരം ലോകശങ്കരം’

വൈശാഖ ശുക്ല പഞ്ചമിയാണ് ഇന്ന്. യുഗാചാര്യനായ ശ്രീശങ്കരഭഗവദ് പാദരുടെ ജയന്തിദിനം. കേരളത്തില്‍ പെരിയാറിന്റെ കരയ്‌ക്ക് കാലടിഗ്രാമത്തില്‍ ഈശ്വരനിഷ്ഠരായ മാതാപിതാക്കളുടെ പുത്രനായി ശ്രീപരമേശ്വരന്‍ തന്നെ ശങ്കരനായി അവതരിച്ചു. എട്ടുവയസ്സിനുള്ളില്‍ തന്നെ ശ്രീശങ്കരന്‍ വേദശാസ്ത്ര പുരാണേതിഹാസങ്ങളില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. സത്യാന്വേഷണത്തിനായി ജീവിതം സമര്‍പ്പിച്ച് നാടും ഇല്ലവും മാതാവിനെയും വിട്ട് പരിവ്രാജകനായി സഞ്ചരിച്ച് നര്‍മ്മദാ തീരത്ത് തനിക്കായി നിയോഗിക്കപ്പെട്ട ഗുരു ഗോവന്ദഭഗവദ്പാദരെ കണ്ടുമുട്ടി. ശിഷ്യനായി സ്വീകരിച്ച് സംന്യാസം നല്‍കണമെന്ന, ജ്ഞാനിയും പ്രതിഭാശാലിയുമായ ശ്രീശങ്കരന്റെ അഭ്യര്‍ത്ഥന ഗുരു സസന്തോഷം അനുകൂലിച്ചു. ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം കാശിയിലേക്ക് പോകുകയും ദശോപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രങ്ങള്‍ക്കും ഭഗവദ്ഗീതയ്‌ക്കും വിഷ്ണുസഹസ്രനാമത്തിനും ഭാഷ്യങ്ങള്‍ രചിക്കുകയും ചെയ്തു. ഈ ഗ്രന്ഥങ്ങളിലൂടെ മാനവരാശിക്ക് വേദാന്തവും സനാതനധര്‍മവും ഗ്രഹിക്കാന്‍ സാധിക്കും.

അദ്ദേഹത്തിന്റെ തേജസ്സും ശാസ്ത്രപാണ്ഡിത്യവും കണ്ട് ജിജ്ഞാസുക്കളായ ശിഷ്യര്‍ എത്തിച്ചേര്‍ന്നു. കാശിയില്‍ വച്ച് കണ്ടുമുട്ടിയ സനന്ദന്‍ എന്ന ശിഷ്യന്‍ പിന്നീട് പത്മപാദര്‍ ആയി. കാശിയില്‍ വച്ചായിരുന്നു വിശ്വനാഥന്‍ തന്നെ, ചണ്ഡാലനായി വന്ന് ശങ്കരനെ സമദര്‍ശിയാക്കിയ സംഭവവും നടന്നത്.

ഹിമാലയത്തിലെ തീര്‍ത്ഥസ്ഥാനങ്ങളെല്ലാം സന്ദര്‍ശിക്കുന്നതിനിടയില്‍ വേദവ്യാസന്‍ തന്നെ വേഷം മാറി വന്ന് ജീവന്‍, ജഗത്ത്, മായ, മുക്തി, ബ്രഹ്മം എന്നീ വേദാന്തവിഷയങ്ങളില്‍ വാദപ്രതിവാദങ്ങള്‍ നടത്തി. ശ്രീശങ്കരനെ അനുമോദിക്കുകയും താന്‍ ആരെന്നു വെളിപ്പെടുത്തുകയും ചെയ്തു. വേദാന്തത്തെ സുപ്രതിഷ്ഠമാക്കാനായി പതിനാറു വയസ്സുകൂടി ശ്രീശങ്കരന് നീട്ടിക്കൊടുത്ത് മറയുകയും ചെയ്തു. തുടര്‍ന്ന് അദ്വൈതവേദാന്ത പ്രചാരണങ്ങള്‍ക്കായി സഞ്ചരിച്ച് കശ്മീരിലെത്തി. അവിടത്തെ പണ്ഡിതരെല്ലാം വാദത്തില്‍ തോല്പിച്ച് സര്‍വജ്ഞപീഠത്തിലെത്തുകയും ചെയ്തു.

സനാതനധര്‍മസ്ഥാപനത്തിനായി ധര്‍മബോധവും ആത്മബോധവും വളര്‍ത്തുന്നതിനായി ഭാരതത്തിന്റെ നാലുകോണുകളിലായി ആചാര്യസ്വാമികള്‍ നാലുമഠങ്ങള്‍ സ്ഥാപിച്ചു. മൈസൂരില്‍ ശൃംഗേരി മഠം, ദ്വാരകയില്‍ ശാരദാമഠം, ബദരിയില്‍ ജ്യോതിര്‍മഠം, പുരിയില്‍ ഗോവര്‍ധന മഠം ഇവയാണ് ആ നാലു മഠങ്ങള്‍. ഭാരതംമുഴുവന്‍ വ്യാപിച്ചിരിക്കുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഏതാനും ശിഷ്യന്മാരെ വേദാന്ത പ്രചാരണത്തിനായി വാര്‍ത്തെടുക്കുകയും അവരില്‍ സുരേശ്വരാചാര്യര്‍, ഹസ്താമലകന്‍, തോടകാചാര്യന്‍, പദ്മപാദര്‍ എന്നിവരെ മഠത്തിന്റെ അധിപതികളാക്കുകയും ചെയ്തു.

പ്രസ്ഥാനത്രയത്തിനുള്ള ഭാഷ്യങ്ങളും പ്രകരണഗ്രന്ഥങ്ങളും കൂടാതെ അദ്ദേഹം രചിച്ച ആനന്ദലഹരി, സൗന്ദര്യലഹരി തുടങ്ങിയ മനോഹരമായസ്‌തോത്രങ്ങളും സംഗീതാത്മകങ്ങളാണ്. മന്ത്രധ്വനികളാണ്.

അമ്മ ആര്യാംബ ആഗ്രഹിച്ചതു പോലെ അമ്മയുടെ അവസാന നാളുകളില്‍ യോഗശക്തികൊണ്ട് ശ്രീശങ്കരന്‍ സമീപത്തെത്തി. അമ്മ വിഷ്ണുപദം പൂകുന്നതിനു മുമ്പായി രചിച്ച്, ചൊല്ലി കേള്‍പ്പിച്ചതാണ് വിഷ്ണു ഭുജംഗ പ്രയാത സ്‌തോത്രം.

ശ്രീശങ്കരന്‍ പ്രകാശിപ്പിച്ചത് ‘വിശ്വം ഏകനീഡം’ എന്ന ഏകത്വ സന്ദേശമാണ.് ജീവിതത്തിലൂടെയും സ്വകൃതികളിലൂടെയും ആചാര്യസ്വാമികള്‍ പ്രഖ്യാപിച്ച അദ്വൈത വേദാന്ത ദര്‍ശനം ഈ വിശ്വത്തിനെ വെളിച്ചത്തിലേക്ക് നയിക്കട്ടെ. ആ ലോകഗുരുവിന്റെ പാദപത്മങ്ങളില്‍ കോടി പ്രണാമങ്ങള്‍ അര്‍പ്പിക്കാം!

Tags: ആദി ശങ്കരാചാര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി ആഘോഷം: ആദിശങ്കരസേവാസമിതിയുടെ ‘അദ്വൈതശങ്കരം’ നാളെ

Kerala

ആദിശങ്കരന് ശേഷം രാഹുല്‍ഗാന്ധിയെപ്പോലെ ആരെങ്കിലും ഇങ്ങിനെ നടന്നിട്ടുണ്ടോ?- രാഹുല്‍ഗാന്ധിയുടെ ഭാരത് ജോ‍‍ഡോയാത്രയെക്കുറിച്ച് പി.ജെ. കുര്യന്‍

Main Article

ശ്രീശങ്കരന്റെ രാഷ്‌ട്രം; ഇന്ന് ശ്രീ ശങ്കരാചാര്യ ജയന്തി

Samskriti

ശ്രീശങ്കര പുണ്യഭൂമിയിലൂടെ…

Kerala

ആദിശങ്കരന്റെ ജന്മനാട്ടില്‍ ഗവര്‍ണറെ കണ്ട് തരുണ്‍ വിജയ്; കാലടിയെ ദേശീയസ്മാരകമാക്കി പ്രഖ്യാപിക്കുന്നതിന് സഹായിക്കുമെന്ന് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.