ശിവഗിരിയിലെ സ്വാമിമാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കണ്ടതില്‍ അസൂയയും അസഹിഷ്ണുതയും പ്രകടിപ്പിച്ച്, ഉള്ളിലെ വിഷം മുഴുവന്‍ പുറത്തേക്കു വമിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന് എഴുതിയിരുന്നുവല്ലോ. അതില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ തനതുസ്വഭാവമായ സമ്പൂര്‍ണ വര്‍ഗ്ഗീയതയും വെറുപ്പും അതിന്റെ പാരമ്യതയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞ നുണകളില്‍ ഒന്ന് ശിവഗിരിയെ സംഘപരിവാര്‍ പിടിച്ചെടുക്കുന്നു എന്നായിരുന്നു. എന്നാല്‍ വസ്തുത എന്താണ്?
വര്‍ഷങ്ങള്‍ക്കു മുമ്പ് ശിവഗിരിയില്‍ നടന്ന ധര്‍മ്മസംഘം ട്രസ്റ്റിന്റെ തെരഞ്ഞെടുപ്പില്‍ പ്രകാശാനന്ദ സ്വാമികളെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ആ പശ്ചാത്തലത്തില്‍ കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വര്‍ഗ്ഗീയവാദിയും കലാപകാരിയുമായ മദനിയെ (ഏറ്റവും വലിയ ഒന്നാമത്തെ കലാപകാരി വാരിയന്കുന്നന്) Â കൂട്ടുപിടിച്ച് ഗുരുദേവന്റെ സമാധിമണ്ഡപത്തിന്റെ മുമ്പില്‍ കലാപം നടത്തി രക്തപ്പുഴ ഒഴുക്കിയത് ആരായിരുന്നു? ജാതിഭേദമില്ലാത്ത ഹിന്ദു സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിച്ച ഗുരുദേവന്റെ ശിഷ്യരായ സംന്യാസിമാരുടെ ജാതിയും ജാതകവും ചികഞ്ഞ് ജാതീയത ഇളക്കി വിടുകയായിരുന്നില്ലേ കോടിയേരീ താങ്കളും പാര്‍ട്ടിയും! നമശ്ശിവായ മന്ത്രം മുഴങ്ങിയ പുണ്യഭൂമിയെ ഇങ്ക്വിലാബ് വിളിച്ച് നശിപ്പിക്കുകയായിരുന്നില്ലേ? ശിവഗിരിയുടെ സംരക്ഷണച്ചുമതല ഒരു ഭീകരവാദിക്ക് ഏല്‍പ്പിച്ചു കൊടുത്തു നിങ്ങള്‍. എന്നു മാത്രമല്ല അധികാരം കിട്ടിയപ്പോള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച്, ശിവഗിരി മഠം പിടിച്ചെടുത്തു. അവിടുത്തെ ആരാധനയും പൂജയും മുടക്കി. പണം കൊള്ളയടിച്ചു. പവിത്രമായ സമാധിസ്ഥലം അശുദ്ധമാക്കി. ഇത്രയും അവഹേളനവും നിന്ദയും ഗുരുദേവനോടു ചെയ്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി പുരപ്പുറത്തു കയറിനിന്ന് മറ്റാരോ ശിവഗിരി പിടിച്ചെടുക്കാന്‍ പോകുന്നു എന്ന് അലറി വിളിക്കുന്നത് മലയാളികള്‍ മുഴുവന്‍ മണ്ടന്മാരാണെന്നു കരുതിയാണോ? വര്ഗീയപ്പകയുടെയും ജാതിപ്പകയുടെയും കേന്ദ്രമാക്കി ശിവഗിരിയെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധഃപതിപ്പിക്കാനാണ് ശ്രമിച്ചത്.
‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നു പറഞ്ഞ സഹോദരന് അയ്യപ്പനെയും ഉള്‍ക്കൊണ്ട ഗുരുദേവന്റെ മഹത്വം കോടിയേരി വാഴ്ത്തിയത് ഗുരുദേവനോടുള്ള ആദരവുകൊണ്ടോ അയ്യപ്പനോടുള്ള സ്നേഹം കൊണ്ടോ അല്ലെന്ന് കമ്മ്യൂണിസ്റ്റ് അടിമകള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല. ധര്‍മ്മ പ്രചാരകനായിരുന്ന അയ്യപ്പനെ ഭൗതികവാദിയാക്കി മതം മാറ്റാനുള്ള കുടില ശ്രമത്തിന്റെ ഭാഗം മാത്രമാണത്. അയ്യപ്പനെ ശരിക്കു മനസ്സിലാക്കിയ ഇ.എം.എസ്. നമ്പൂതിരിപ്പാട് പാര്‍ട്ടി വളര്‍ച്ചയ്ക്ക് സഹോദരന് അയ്യപ്പന് തടസ്സമാണെന്നുകണ്ട് ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചു. ‘റാവു സാഹിബ് സോഷ്യലിസമാണ് അയ്യപ്പന്റേത്’ എന്നാണ് തിരുമേനി കളിയാക്കിയത്. കോടിയേരി ഉദ്ധരിച്ച ‘ജാതി വേണ്ട, മതം വേണ്ട…..’ എന്ന വരികള്‍ അയ്യപ്പന്റെ ഒരു കവിതയിലെ ആദ്യ രണ്ടുവരിയാണ്. അടുത്ത രണ്ടു വരി എഴുതിയാല്‍ സഖാക്കളുടെ മുഖംമൂടി പിച്ചിച്ചീന്തപ്പെടും.Â
‘വേണം ധര്‍മ്മം വേണം ധര്‍മ്മം
വേണം ധര്‍മ്മം യഥോചിതം’
എന്നതാണ് ആ വരികള്‍. കവിതയുടെ പേരും ധര്‍മ്മം എന്നുതന്നെയാണ്. കോടിയേരിയും പാര്‍ട്ടിയും അതെങ്കിലും വായിച്ചാല്‍ ചിലപ്പോള്‍ നന്നായിപ്പോകും. അയ്യപ്പന്റെ ചെലവില്‍ ഗുരുവിനെ അപമാനിക്കണോ?
Â
ഗുരുവിന്റെ ജീവിതത്തില്‍ ഭാരത വിരുദ്ധമായതെന്തെന്ന് പറയണം
കോടിയേരിയുടെ ഏറ്റവും ഹീനമായ ഒരു തെറിമൊഴി, ‘മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങളും സംസ്കാരങ്ങളും ഹിന്ദുത്വ അജണ്ടയുടേതാണ്’ എന്നതാണ്. ഗുരുവിന്റെ മൂല്യങ്ങളും സംസ്കാരങ്ങളും ഭാരതവിരുദ്ധമാണെന്നുവരെ പറയാനുള്ള അഹങ്കാരം ആരാണ് അനുവദിച്ചു കൊടുത്തത്? ഗുരുവിനെ പിന്തുടരുന്നവര് അസ്തമിച്ചു പോയി എന്നു കരുതിയോ? ഗുരുദേവന്റെ കൃതികള്‍, കര്‍മ്മങ്ങള്‍, മൊഴികള്‍ സര്‍വ്വോപരി ജീവിതം തന്നെ നമ്മുടെ കണ്മുമ്പിലുണ്ട്. ബുദ്ധിപരമായി അന്ധത ബാധിച്ചവര്‍ക്കു മാത്രം അത് കാണാന്‍ കഴിയില്ല. മലയാളികള്‍ മുഴുവന്‍ ബുദ്ധി കെട്ടവരാണെന്ന കമ്മ്യൂണിസ്റ്റ് പാഠത്തില്‍ നിന്നാണ് ഈ ജല്പനം ഉണ്ടായതെന്നു കരുതാം. ഗുരുവിന്റെ ജീവിതത്തില്‍ ഭാരത വിരുദ്ധമായത് ഏതു സംസ്കാരമാണ് എന്ന് കോടിയേരി വിശദീകരിക്കാന്‍ ധൈര്യം കാണിക്കണം. അല്ലെങ്കില്‍ ഈ വൃത്തികെട്ട പ്രസ്താവനയ്ക്കെതിരെ ഔദ്യോഗികമായി പ്രതികരിക്കേണ്ടവര് അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ലേഖനത്തിന്റെ തുടക്കത്തില്‍, ഗുരു പറഞ്ഞ വിശ്വമാനവികത തങ്ങളുടേതു കൂടിയാണെന്നു വരുത്താനുള്ള ഒരു കപട ശ്രമവും നടത്തുന്നുണ്ട്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സൂക്തത്തിന്റെ തുടര്‍ച്ചയായി, ‘ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലിതില്‍’ എന്നും ‘പുണര്‍ന്നു പെറുന്നതെല്ലാം ഒരിനമാം’ എന്നും ഗുരു ഓര്‍മ്മിപ്പിച്ചു എന്ന് കോടിയേരി. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിക്കുകയും തങ്ങളോടൊപ്പം നില്‍ക്കാത്തവരെ പല പേരും പറഞ്ഞ് കൊന്നൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവിന് ലജ്ജയില്ലേ എന്നു ചോദിക്കുന്നില്ല. വര്‍ഗശത്രു, ബൂര്‍ഷ്വാ എന്നൊക്കെപ്പറഞ്ഞ് എത്രയോ കോടി മനുഷ്യരെ കൊന്ന് അവരുടെ രക്തം കുടിച്ചു ചീര്‍ത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസം. അമ്പത് – എഴുപത് വര്‍ഷംകൊണ്ട് 120 ദശലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ ഒരാശയം ലോകത്ത് വേറെ ഏതെങ്കിലും ഉണ്ടായിട്ടുണ്ടോ? മനുഷ്യരെ തമ്മില്‍ത്തമ്മില്‍ വെറുക്കാന്‍ പഠിപ്പിക്കുന്ന, തമ്മില്‍ത്തമ്മില്‍ കൊന്നു തീര്‍ക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ഒരുളുപ്പുമില്ലാതെ ഗുരു, ഗുരു എന്നിങ്ങനെ ഉരുവിട്ട് ജനങ്ങളെ പറ്റിക്കുകയാണ്. വര്‍ഗശത്രുക്കളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന കൊലയാളിയുടെ തത്ത്വശാസ്ത്രവുമായി എങ്ങനെയാണ് ഗുരുവിന്റെ മാനവദര്‍ശനം യോജിക്കുക?
Â
ഗുരുദേവ കൃതികള്‍ പഠിപ്പിക്കാഞ്ഞതെന്ത്?
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വാക്യം എത്ര കപടമായിട്ടാണ് ഒരു കമ്മ്യൂണിസ്റ്റ് ഉദ്ധരിക്കുന്നത് എന്നു നോക്കൂ. മതം മനുഷ്യനെ ചൂഷണം ചെയ്യാനുള്ള തട്ടിപ്പാണെന്നും ദൈവം എന്നൊന്നില്ല, ഈ കാണുന്നതു മാത്രമേ സത്യമായുള്ളൂ എന്നും അന്ധമായി വിശ്വസിക്കുന്ന ഏറ്റവും സങ്കുചിതമായ ഒരു പാര്‍ട്ടിക്ക് ഗുരുദേവന്റെ ഈ ആശയത്തിന്റെ ഏഴയലത്ത് എത്താന്‍ യോഗ്യതയുണ്ടോ? കമ്മ്യൂണിസത്തില്‍ മതവും ദൈവവും എവിടെയാണ് ചേര്ന്നുനില്ക്കുക?
കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് എന്നെങ്കിലും ഗുരുവിനോടും ഗുരുവിന്റെ ആശയങ്ങളോടും എന്തെങ്കിലും ആദരവുണ്ടായിരുന്നോ? എങ്കില്‍ എത്രയെല്ലാം ആഘോഷങ്ങള്‍ ഗുരുവുമായി ബന്ധപ്പെട്ടു കടന്നുപോയി. അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി, ശാരദാ പ്രതിഷ്ഠാ ശതാബ്ദി, ആത്മോപദേശ ശതകത്തിന്റെ ശതാബ്ദി, ദൈവദശകത്തിന്റെ ശതാബ്ദി, ഗുരുവിന്റെ 150-ാം ജന്മവാര്‍ഷികം തുടങ്ങി ആഘോഷങ്ങള്‍ എത്രയോ കടന്നുപോയി. ഗുരുദേവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സുവര്ണാവസരമായിരുന്നില്ലേ അവയൊക്കെ? ഗുരുവിന്റെ കൃതികള്‍ പഠിപ്പിക്കാനുള്ള സന്ദര്ഭങ്ങളായിരുന്നില്ലേ? ഗുരുദേവ കൃതികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ഉചിതമായ കാലഘട്ടങ്ങളായിരുന്നില്ലേ? എന്തുകൊണ്ട് ഇത്രയും കാലം കേരളം ഭരിച്ചിട്ടും ഗുരുദേവ കൃതികളിലെ ഒന്നുപോലും പാഠപുസ്തകങ്ങളില്‍ ചേര്‍ത്തില്ല? അപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഈ പറയുന്നതെല്ലാം തട്ടിപ്പാണെന്ന് അര്‍ത്ഥം. ഒരു വിഭാഗം ജനങ്ങളെ എക്കാലവും അടിമകളാക്കി വയ്ക്കാനുള്ള വെറും കാപട്യം.
ഗുരുദേവന്റെ പേര് ഇടയ്ക്കിടയ്ക്കു പറയുന്നുണ്ടെങ്കിലും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ലേഖനം മുഴുവന്‍ മുസ്ലീം വര്‍ഗ്ഗീയത ഇളക്കി വിടാനാണ് ശ്രമിച്ചിരിക്കുന്നത്. മത തീവ്രവാദികള്‍ക്ക് വളം വച്ചുകൊടുക്കാന്‍ ഗുരുവിനെ കോടിയേരി മറയാക്കുകയായിരുന്നു. അയോദ്ധ്യ, കശ്മീര്‍, മുത്തലാഖ് നിരോധനം, പൊതു സിവില്‍ കോഡ് ഒക്കെ മുസ്ലീങ്ങള്‍ക്കെതിരാണെന്നും മുസ്ലീങ്ങള്‍ അടങ്ങിയിരിക്കരുതെന്നുമാണ് ഗുരുദേവന്റെ മറവില്‍ കോടിയേരിയുടെ ആഹ്വാനം. മതം, ജാതി, വര്‍ണം, സമുദായം, ഭാഷ, പ്രദേശം തുടങ്ങിയവയുടെയെല്ലാം പേരില്‍ നിത്യം, നിരന്തരം വെറുപ്പു പ്രചരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ആ പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു നേതാവ് ജാതിവിദ്വേഷം ഇളക്കി വിടാതെയും സമുദായ സ്പര്‍ധ പ്രചരിപ്പിക്കാതെയും ഇരിക്കുന്ന ഒരു ദിവസമെങ്കിലും കടന്നു പോയിട്ടുണ്ടോ?
Â
കാവി നിശ്ചയിച്ചത് ഗുരുദേവന്
കേരളത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ കലാപം നടത്തിയിട്ടുള്ളത് കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്. നാദാപുരത്തും കണ്ണൂരിലും മുസ്ലിങ്ങളെ കൊന്നൊടുക്കിയിട്ടുള്ളത് കോടിയേരിയുടെ പാര്‍ട്ടിയാണ്. തലശ്ശേരി കലാപത്തിന്റെ ആസൂത്രകരും കലാപകാരികളും കൊള്ളക്കാരും മുതലെടുപ്പുകാരും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്. ഇസ്ലാം മതവിശ്വാസികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക, അതിന്റെ പേരില്‍ കലാപം പടര്‍ത്തുക, കലാപത്തിന്റെ മറവില്‍ മുസ്ലീം സംരക്ഷകര്‍ തങ്ങളാണെന്നു വരുത്തിത്തീര്‍ത്ത് സംഘടിത മുസ്ലീം വോട്ട് പിടുങ്ങുക – ഈ ഒരൊറ്റ ലക്ഷ്യമേ കോടിയേരി ബാലകൃഷ്ണനുള്ളൂ. ആധുനിക കേരളം കണ്ട ഏറ്റവും മഹാനായ ശ്രീനാരായണ ഗുരുദേവന്റെ മേല്‍ ചവിട്ടി നിന്നിട്ടു വേണോ ഈ ഹീനകൃത്യം ചെയ്യാന്‍ എന്നേ ചോദിക്കാനുള്ളൂ.
ശിവഗിരിയെ കാവിവത്കരിക്കാന്‍ മോദി ശ്രമിക്കുന്നു എന്നാണ് കോടിയേരിയുടെ വിലാപം. ശ്രീനാരായണ പരമ്പരയിലെ സംന്യാസിമാര്‍ക്ക് കാവിവസ്ത്രം വേഷമായി നിശ്ചയിച്ചത് ഗുരുദേവനാണ് എന്ന സാമാന്യവിവരം പോലും കോടിയേരി ബാലകൃഷ്ണന് ഇല്ലാതെ പോയല്ലോ എന്നു സഹതപിക്കുന്നു. ഗുരുദേവന് തന്നെയാണ് ശ്രീനാരായണ ധര്‍മ്മസംഘത്തെ കാവിവത്കരിച്ചത്.
ശിവഗിരിയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ എത്രയോ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ‘മാര്‍ക്സിസ്റ്റു പാര്‍ട്ടി നേതൃത്വം അതിന്റെ വര്‍ണവെറിയും ഈഴവ വിരോധവും മറച്ചു വച്ചിട്ടില്ല, എന്നു മാത്രമല്ല പരസ്യമായി പ്രകടമാക്കാറുമുണ്ട്. ശ്രീനാരായണ ഗുരുവിനോടും ശ്രീനാരായണീയരോടും അവര്‍ക്കുള്ള അവജ്ഞയും നിന്ദാ മനോഭാവവും പ്രസിദ്ധമാണല്ലോ. ഗുരുവും കുമാരനാശാനും ബ്രിട്ടീഷുകാരുടെ പാദസേവകര്‍ മാത്രമായിരുന്നുവെന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ രാജശാസനം നിലവിലുണ്ട്. പാര്‍ട്ടി അത് പിന്‍വലിച്ചിട്ടില്ല.’ പ്രകാശാനന്ദ സ്വാമികളുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ ധര്‍മ്മ സമന്വയ സമിതി പ്രസിദ്ധീകരിച്ച ലഘു പുസ്തകത്തിലേതാണ് മേല്‍പ്പറഞ്ഞ വാക്യം.
ആ പുസ്തകത്തിന്റെ ആമുഖം ഇങ്ങനെയാണ്:
‘നായനാര്‍ സര്‍ക്കാര്‍ ശിവഗിരിയുടെ പവിത്രത നശിപ്പിക്കുന്നതിനുവേണ്ടി കരുതിക്കൂട്ടി കൈക്കൊണ്ട നടപടിയെ ആധുനിക ചരിത്രത്തിലെ ഒരു കറുത്ത സംഭവത്തോടു മാത്രമേ ഉപമിക്കാനൊക്കുകയുള്ളൂ. ശിവഗിരിയെ നേരിട്ടു തകര്‍ക്കാനല്ല, കൗശലപൂര്‍വ്വം തകര്‍ക്കാനാണ് നായനാരുടെ സവര്‍ണ ബുദ്ധി ശ്രദ്ധിച്ചത്. ഒരു മരം വെട്ടിവീഴ്ത്തി നശിപ്പിക്കുന്നതിനു പകരം രസം (ങലൃരൗൃ്യ) കുത്തിവച്ച് നശിപ്പിക്കുന്ന ബുദ്ധിയാണത്.’ ശിവഗിരിയെ നശിപ്പിക്കാന്‍ ദീര്‍ഘകാലമായി ആഗ്രഹിച്ച ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ സവര്‍ണ ബുദ്ധി പിന്നീട് നായനാരിലൂടെയും ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനിലൂടെയും ആവര്‍ത്തിക്കുന്നു എന്നുമാത്രം. അവര്‍ ഇനിയും ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. Â ഗുരുദേവനെ ആത്മാര്‍ത്ഥമായി ഉള്‍ക്കൊണ്ടിട്ടുള്ളവര്‍, ഗുരുവിന്റെ ആശയങ്ങളെ പിന്തുടരുന്നവര് ജാതി-മത-രാഷ്ട്രീയഭേദമന്യേ ഈ ഹീനബുദ്ധി തിരിച്ചറിയണമെന്നും ഈ കാപാലികരുടെ ചതിക്കുഴിയില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: