ന്യൂഡൽഹി: നേപ്പാളില്‍ സുഹൃത്തായ പത്രപ്രവര്‍ത്തക സുംനിമ ഉദാസിന്റെ വിവാഹച്ചടങ്ങിന് ശേഷമാണ് Â ഇ രാഹുൽ ഗാന്ധി കാഠ് മണ്ഡുവിലെ ലോര്‍ഡ് ഓഫ് ദ ഡ്രിങ്ക് എന്ന രാത്രിപാര്‍ട്ടിക്ക് പേര് കേട്ട നിശാക്ലബ്ബില്‍ എത്തിയതെന്ന് നിശാക്ലബ്ബ് വക്താക്കള്‍ സ്ഥിരീകരിക്കുന്നു.
വിവാഹച്ചടങ്ങിന്റെ ഭാഗമായിരുന്നില്ല നൈറ്റ് ക്ലബ്ബിലെ പരിപാടിയെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നു. അപ്പോള്‍ എന്തിനാണ് രാഹുല്‍ നിശാക്ലബ്ബില്‍ പോയത്.? പാര്‍ട്ടിയില്‍ അടിച്ചുപൊളിക്കാനോ അതോ മറ്റെന്തെങ്കിലും ഗൂഢാലോചനയ്‌ക്കോ? പലതരം ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ കൂടെ നിശാക്ലബ്ബില്‍ ഉണ്ടായിരുന്ന വനിത ആര് എന്ന ചോദ്യവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് സംബന്ധിച്ച സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
കോൺഗ്രസ് നേതാവ് രാഹുൽ നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ രാഹുൽ പങ്കെടുത്തത് നിശാ പാർട്ടിയിൽ അല്ലെന്നും സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ ആണെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ സുര്‍ജേവാല ന്യായീകരിച്ചത്.
രാഹുലിന്റെ സുഹൃത്ത് സുംനിമ ഉദ്ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയത്. വിവാഹ പാർട്ടിയ്‌ക്ക് ശേഷമാണ് രാഹുൽ ഗാന്ധി നിശാക്ലബ്ബിലെ പാർട്ടിയിൽ പങ്കെടുത്തതെന്ന് Â വാർത്താ ഏജൻസിയായ എഎൻഐയും ലോര്‍ഡ് ഓഫ് ദ ഡ്രിങ്കിലെ അധികൃതരെ ഉദ്ധരിച്ച് സ്ഥിരീകരിക്കുന്നു. Â നിശാപാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപി നേതാവ് അമിത് മാളവ്യയാണ് രാഹുലിന്റെ കാഠ്മണ്ഡുവിലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്‌ട്രയിലെ അന്തരീക്ഷം കലുഷിതമായിരിക്കുമ്പോഴും രാജസ്ഥാന്‍ വര്‍ഗ്ഗീയകലാപത്തില്‍ കത്തുമ്പോഴും Â രാഹുൽ നിശാ പാർട്ടിയിലാണ് എന്നാണ് വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: