മുംബൈ: മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് വാങ്ക് വിളിച്ച പള്ളികള്‍ക്ക് മുന്‍പില്‍ ഹനുമാന്‍ ചലീസ് റെക്കോഡ് ഉറക്കെ പ്രവര്‍ത്തിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 250-260 എംഎന്‍എസ് പ്രവര്‍ത്തകരെ കരുതലെന്നോണം പൊലീസ് അറസ്റ്റ് ചെയ്തു. രാജ് താക്കറെയുടെ വീടിന് മുന്നില്‍ എത്തിയ എംഎന്‍എസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് പള്ളിക്ക് മുന്‍പില്‍ ഹനുമാന്‍ ചലീസ് റെക്കോഡ് വെയ്‌ക്കുന്നു:
പല പള്ളികളും മുന്‍കരുതല്‍ എന്നോണം ബുധനാഴ്ച രാവിലെ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചില്ല. പാര്‍ബനി, ഒസ്മാനബാദ്, ഹിംഗോളി, ജല്‍ന, നാന്‍ദെദ്, നന്ദുര്‍ബര്‍, ഷിര്‍ദ്ദി, ശ്രീറാംപൂര്‍ എന്നിവിടങ്ങളിലാണ് പള്ളികള്‍ ലൗഡ് സ്പീക്കര്‍ ഓഫാക്കിയത്.
രാജ് താക്കറെയുടെ വീടിന് മുന്‍പില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Â നഗരത്തില്‍ ക്രമസാധാനം തകര്‍ക്കാന്‍ സാധ്യതയുള്ളതായി കരുതുന്ന 1400 പേര്‍ക്ക് താനെ പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര ദിനത്തില്‍ ഔറംഗബാദില്‍ നടത്തിയ പ്രസംഗത്തില്‍ മെയ് നാല് മുതല്‍ ലൗഡ് സ്പീക്കറില്‍ വാങ്ക് വിളിക്കുന്ന പള്ളികള്‍ക്ക് മുന്‍പില്‍ ഇരട്ടി ശബ്ദത്തില്‍ ഹനുമാന്‍ ചലീസ് ചൊല്ലാന്‍ രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. നിയമം അനുവദിക്കുന്ന അളവിലുള്ള ശബ്ദത്തില്‍ ലൗഡ് സ്പീക്കര്‍ പള്ളികളില്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്ന ശിവസേനയുടെ ന്യായത്തെ പല പള്ളികളില്‍ പലതും അനധികൃതമായി കെട്ടിയുയര്‍ത്തിയതാണെന്നും പള്ളികള്‍ തന്നെ അനധികൃതമെങ്കില്‍ അവിടെ സ്ഥാപിച്ച ലൗഡ് സ്പീക്കറുകള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും Â രാജ് താക്കറെ ചോദിച്ചു. Â
മഹാരാഷ്‌ട്രയില്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ കനത്ത പൊലീസ് കാവലിലാണ്. സ്റ്റേറ്റ് റിസര്‍വ്വ് പൊലീസ് ഫോഴ്സിന്റെ (എസ് ആര്‍ പി എഫ്) 87 കമ്പനികളും Â 30,000 ഹോം ഗാര്‍ഡുകളെയും ക്രമസമാധാനപാലനത്തിനായി സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളതായി മഹാരാഷ്‌ട്ര ഡിജിപി രജ്നീഷ് സേഥ് പറഞ്ഞു. മഹാരാഷ്‌ട്ര പുറമേയ്‌ക്ക് ശാന്തമാണെങ്കിലും ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന അശാന്തി ഉള്ളിലുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: