ന്യൂദല്‍ഹി: കോപ്പന്‍ഹേഗനില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇന്ത്യയും സ്വീഡനും പൊതുവായ മൂല്യങ്ങളെ അടിസ്ഥാനമാക്കി ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. ശക്തമായ ബിസിനസ്സ്, നിക്ഷേപം, ഗവേഷണവികസന ബന്ധങ്ങള്‍; ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും വികസനത്തിനും സമാനമായ സമീപനങ്ങളും. നവീനാശയം സാങ്കേതികവിദ്യ , നിക്ഷേപം, ഗവേഷണ വികസന Â സഹകരണങ്ങള്‍ എന്നിവ ഈ ആധുനിക ബന്ധത്തിന്റെ അടിത്തറ നല്‍കുന്നു. 2018ലെ ഇന്ത്യനോര്‍ഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ സ്വീഡന്‍ സന്ദര്‍ശന വേളയില്‍, ഇരു രാജ്യങ്ങളും വിപുലമായ സംയുക്ത പ്രവര്‍ത്തന പദ്ധതി സ്വീകരിക്കുകയും സംയുക്ത നവീനാശയ പങ്കാളിത്തത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തി. ലീഡ് ഐടി സംരംഭം കൈവരിച്ച പുരോഗതിയിലും അവര്‍ സംതൃപ്തി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഹരിതഗൃഹ വാതകം (ജി എച് ജി ) പുറംതള്ളുന്ന വ്യവസായങ്ങളെ കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതിന് 2019 സെപ്റ്റംബറില്‍ യുഎന്‍ കാലാവസ്ഥാ ആക്ഷന്‍ ഉച്ചകോടിയില്‍ വ്യവസായ പരിവര്‍ത്തനം (ലീഡ്‌ഐടി) സംബന്ധിച്ച ഒരു ലീഡര്‍ഷിപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ഇന്ത്യസ്വീഡന്‍ സംയുക്ത ആഗോള സംരംഭമായിരുന്നു ഇത്. 16 രാജ്യങ്ങളും 19 കമ്പനികളുമായി അതിന്റെ അംഗത്വം ഇപ്പോള്‍ 35 ആയി ഉയര്‍ന്നു.
നവീകരണം, കാലാവസ്ഥാ സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവര്‍ത്തനം, ഹരിത ഹൈഡ്രജന്‍, ബഹിരാകാശം, പ്രതിരോധം, സിവില്‍ വ്യോമയാനാം, ആര്‍ട്ടിക്, ധ്രുവ ഗവേഷണം, സുസ്ഥിര ഖനനം, വ്യാപാരം, സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മേഖലാ, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: