തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ഡബ്ല്യൂസിസിയുടെ ആവശ്യത്തിനെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടാകുമെന്നും വിമര്‍ശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ ഈ പ്രതികരണം.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഇത് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ ജോലിക്ക് കരാര്‍ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാനുള്ള, ഇടപെടാനുള്ള ശക്തമായ നിയമം നമ്മുടെ രാജ്യത്തുണ്ട്. ആ നിയമം നിലനില്‍ക്കേ തന്നെയാണ് സിനിമാരംഗത്തുനിന്നും ഒന്നുനിപിറകേ ഒന്നായി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നത്. അത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ശരിയാണ്.
അതുകൊണ്ട് നിലവില്‍ ഒരു നിയമം ഉണ്ടെങ്കിലും കുറച്ചുകൂടി ശക്തമായ നിയമം ഇക്കാര്യത്തില്‍ ഉണ്ടാകണം. സിനിമാരംഗത്ത് സാങ്കേതികമായ കാര്യങ്ങളിലുള്‍പ്പെടെ ഒരു വ്യവസ്ഥയുണ്ടാകണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവരുമായും ചര്‍ച്ചചെയ്യേണ്ടിവരും. ഇപ്പോള്‍ വിളിച്ചവരേക്കൂടാതെ കൂടുതല്‍ പേരുമായി ചര്‍ച്ച നടത്തണം.
അതിനുശേഷം എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആര്‍ക്കും പരാതിയില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് കരുതുന്നത്. ഏറ്റവും വേഗം ഇത് നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തിലേക്ക് അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: