കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാത്തതില്‍ വീണ്ടും എഎംഎംഎ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം. താരസംഘടനയില്‍ നിന്നും രാജിവെച്ച് ഒഴിയാനുള്ള സന്നദ്ധത അറിയിച്ച് നടന് ഹരീഷ് പേരടിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന താരസംഘടനയില്‍ നിന്നും തന്റെ പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്നു ഹരീഷ് പേരടി അഭ്യര്‍ത്ഥിച്ചു. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്, കുക്കു പരമേശ്വരന്, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജി വച്ചിരുന്നു. അതിനു പിന്നാലയാണ് ഹരീഷ് പേരടിയും ഫേസ്ബുക്കിലൂടെ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.
‘എഎംഎംഎ യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന എഎംഎംഎഎന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂര്വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു’ എന്നായിരുന്നു ഹരീഷ് പേരടിയുടെ എഫ്ബി പോസ്റ്റ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: