മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കാന്‍സര്‍ ചികിത്സയ്‌ക്ക് വിധേയനാകുമെന്ന് റിപ്പോര്‍ട്ട്. ചികിത്സയുടെ കാലയളവില്‍ പ്രസിഡന്റ് അധികാരം സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായ നിക്കോള പട്രുഷേവിന് കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് ദിനപത്രമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുടിന് സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്തയില്‍ പറയുന്നു. അടുത്തിടെ പുടിന്റെ അസുഖത്തേയും ആരോഗ്യത്തേയും കുറിച്ച് നിരവധി ആശങ്കകള്‍ ഉയര്‍ന്നു വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതിനാലാണ് ഉക്രൈന്‍ വിഷയത്തിലടക്കം വേഗത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുടിന് പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള രോഗങ്ങള്‍ ഉണ്ടെന്നാണ് വിവരം. ശസ്ത്രക്രിയയും അതിന് ശേഷമുള്ള വിശ്രമവും കണക്കിലെടുത്ത് പുടിന്‍ ഒരുപാട് നാള്‍ അവധിയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ രാജ്യത്തിന്റെ പരമാധികാരം സുഹൃത്തും വിശ്വസ്തനുമായ നിക്കോള പട്രുഷേവിന് നല്‍കുമെന്ന് പുടിന്‍ തന്നെയാണ് തീരുമാനിച്ചതും. കഴിഞ്ഞ ദിവസം പട്രുഷേവുമായി പുടിന്‍ രണ്ട് മണിക്കൂറിലധികം നേരം സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തില്‍ തന്റെ അസുഖ വിവരത്തെ കുറിച്ച് പുടിന്‍ പറഞ്ഞതായാണ് സൂചന.
കഴിഞ്ഞ കുറച്ച് കാലങ്ങളായി പുടിന്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട രീതി വിലയിരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും പുറത്തുവന്നിരുന്നു. പുടിന്‍ കാന്‍സര്‍ ബാധിതനാണന്നും അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗവുമുണ്ട് എന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം മാധ്യമ വാര്‍ത്തകള്‍ വിശ്വസനീയമല്ലെന്ന് യു.എസിന്റെ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: