ന്യൂദല്‍ഹി: ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 189.41 കോടി (1,89,41,68,295) കടന്നു. 2,34,30,863 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്.
12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 മുതല്‍ ആരംഭിച്ചു. ഇതുവരെ 2.94 കോടിയില്‍ കൂടുതല്‍ (2,94,30,754) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി കഴിഞ്ഞു. 18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
നിലവില്‍ ചികിത്സയിലുള്ളത് 19,137 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.04% ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,911 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,41,887 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74%. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,568 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 4,19,552 പരിശോധനകള്‍ നടത്തി. 83.86 കോടിയില്‍ അധികം (83,86,28,250) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 0.71 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.61 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: