Â
തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനല്‍കുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. ഇവര്‍ നല്‍കുന്ന പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം ബുധനാഴ്ച പുന:രാരംഭിക്കും. Â ഈ നടപടി കാരണം പരീക്ഷാ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ മൂല്യനിര്‍ണ്ണയം നടത്തിയ ഉത്തരക്കടലാസുകള്‍ അടക്കം വീണ്ടും പരിശോധിക്കും. Â മൂല്യനിര്‍ണ്ണയം തുടങ്ങിയപ്പോള്‍ മുതല്‍ ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചികയില്‍ പിശകുണ്ടെന്ന് അധ്യാപകര്‍ ചാണ്ടിയിരുന്നു. അംഗീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് Â തയ്യാറായില്ല. Â പകരം തെറ്റു ചൂണ്ടികാട്ടിയ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. പരീക്ഷാ സംബന്ധമായി രഹസ്യ സ്വഭാവമുള്ള കാര്യങ്ങളും പാലിച്ചിരിക്കേണ്ട പരീക്ഷാ സംബന്ധമായ അച്ചടക്കവും ലംഘിച്ചു എന്നു പറഞ്ഞ് Â കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. അധ്യാപകരെ മന്ത്രി ആവര്‍ത്തിച്ച് വിമര്‍ശിക്കുമ്പോഴും ഉത്തരസൂചികയില്‍ പിഴവുണ്ടെന്നുള്ള സമ്മതിക്കല്‍ തന്നെയാണ് പരിശോധനക്കും പുതിയ സൂചിക ഇറക്കലിനും കാരണം. Â
വിദ്യാര്‍ത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘര്‍ഷവും സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് നിലവിലുള്ളത്. അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല. ചില അധ്യാപകര്‍ നടത്തുന്ന കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയ ബഹിഷ്‌ക്കരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 28 നാണ് ആരംഭിച്ചത്. അപ്പോഴാണ് കെമിസ്ട്രി മൂല്യനിര്‍ണയത്തിന്റെ വിഷയം ഉയര്‍ന്നുവന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ 106 വിഷയങ്ങളിലായി 23,622 അധ്യാപകരെയും എസ് എസ് എല്‍ സിക്ക് 9 വിഷയങ്ങളിലായി 21,000 അധ്യാപകരെയുമാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇതില്‍ ഹയര്‍ സെക്കന്‍ഡറിയിലെ കെമിസ്ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകര്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. ഇത് പരീക്ഷാ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമായേ കാണാന്‍ കഴിയു. സാധാരണ നിലയില്‍ ഒരു അധ്യാപകനും പരീക്ഷാ സംബന്ധമായി രഹസ്യ സ്വഭാവമുള്ള കാര്യങ്ങളും പാലിച്ചിരിക്കേണ്ട പരീക്ഷാ സംബന്ധമായ അച്ചടക്കവും ലംഘിക്കാറില്ല. സോഷ്യല്‍ മീഡിയ കൂട്ടായ്മയില്‍പ്പെട്ടുപോയ നിരപരാധികളായ അധ്യാപകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ കാര്യത്തില്‍ എസ്.സി.ഇ.ആര്‍.ടി.യുടെ മേല്‍നോട്ടത്തിലാണ് ചോദ്യകടലാസ് നിര്‍മ്മാണം നടത്തുന്നത്. ഓരോ വിഷയത്തിനും 6 വരെ സെറ്റ് ചോദ്യക്കടലാസുകള്‍ നിര്‍മ്മിക്കാറുണ്ട്. അതില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ചോദ്യപേപ്പറാണ് പരീക്ഷയ്‌ക്ക് ഉപയോഗിക്കുക. ചോദ്യ കടലാസ് നിര്‍മ്മിക്കുന്ന ആള്‍ തന്നെ ആയതിന്റെ ഉത്തരസൂചികയും തയാറാക്കി നല്‍കുന്നുണ്ട്. എന്നിരുന്നാലും മാനുഷ്യസഹജമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകള്‍ ഉണ്ടോ എന്ന് തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ പരിശോധിക്കാറുണ്ട്. അത്തരത്തില്‍ പുനപരിശോധനയ്‌ക്ക് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കി നല്‍കുന്ന ഉത്തരസൂചിക പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ഈ വര്‍ഷത്തെ കെമിസ്ട്രി ഉത്തരസൂചികയില്‍ ചോദ്യപേപ്പറിലെ മാര്‍ക്കുകളേക്കാള്‍ കൂടുതല്‍ മാര്‍ക്കുകള്‍ നല്‍കുന്ന രീതിയിലും അനര്‍ഹമായി മാര്‍ക്ക് നല്‍കാവുന്ന രീതിയിലും ക്രമീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ചെയര്‍മാന്റെ വിവേചന അധികാരം ഉപയോഗിച്ച് ചോദ്യകര്‍ത്താവ് നല്‍കിയ ഉത്തര സൂചിക കഴിഞ്ഞ ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ചിരുന്നു. വേഗത്തില്‍ പരാതികള്‍ അറിയിക്കാനുള്ള ധാരാളം സംവിധാനങ്ങള്‍ ഉണ്ടായിട്ടും മൂല്യനിര്‍ണയ ദിവസം വരെ ഒരുവിധത്തിലുള്ള പരാതിയും ആരും നല്‍കിയില്ല. മൂല്യനിര്‍ണയം തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മൂന്നു ദിവസമായി പരീക്ഷാ ജോലിയില്‍ നിന്ന് ഒരു വിഭാഗം അധ്യാപകര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ആരുടെയും രേഖാപരമായ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: