തിരുവനന്തപുരം: മുസ്ലീം സംഘടനകളുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പിസി ജോര്‍ജിന് സ്വീകരണം ഒരുക്കാന്‍ തയാറെടുത്ത് ക്രൈസ്തവ സംഘടനകള്‍. നാളെ വൈകിട്ട് അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പിസി ജോര്‍ജിന് കോട്ടയത്ത് വച്ച് സ്വീകരണം നല്‍കും. ക്രൈസ്തവമത മേലധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.
ഇസ്ലാമിക ഭീകരരെ പ്രീതിപ്പെടുത്താന്‍ പിണറായിയുടെ പോലീസ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ മറവിലായിരുന്നു പിസിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് വന്‍ പോ ലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എ ആര് ക്യാമ്പിലെത്തിക്കുകയായിരുന്നു. പിന്നീട് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഇസ്ലാമിക ഭീകരര്‍ക്കൊപ്പം എന്നു തെളിയിക്കുന്നതായിരുന്നു അറസ്റ്റിനെക്കുറിച്ച് പിന്നീട് എല്‍ഡിഎഫ്, യുഡിഫ് നേതാക്കളുടെ പ്രസ്താവനകള്‍. ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങള്‍ സമാനമായി നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവച്ച് പി. സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ശനിയാഴ്ച ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ശനിയാഴ്ച, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫോര്‍ട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
രണ്ടു ദിവസം കോടതി അവധിയിയായിരിക്കെയുള്ള തിരക്കിട്ട അറസ്റ്റ് ജോര്‍ജിനെ ജയിലില്‍ അടയ്ക്കുകയെന്ന ലക്ഷ്യം വച്ചായിരുന്നു. ജാമ്യം ലഭിച്ചത് ഈ തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. പുലര്‍ച്ചെ 4.50തോടെയാണ് ഫോര്‍ട്ട് പോലീസ് പി.സി. ജോര്‍ജിന്റെ വീട്ടിലെത്തിയത്. അറസ്റ്റിന് ഉന്നത നിര്‍ദേശമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ജോര്‍ജിനോട് പറഞ്ഞു. 153 എ, 295 എ വകുപ്പുകളാണ് ചുമത്തിയത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും സംഘര്‍ഷസാധ്യത ഭയന്ന് പോലീസ് തീരുമാനം മാറ്റി. സ്വന്തം കാറിലാണ് പിസിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പോലീസും മകന് ഷോണ്‍ ജോര്‍ജും വാഹനത്തിലുണ്ടായിരുന്നു.
പത്തരയോടെ പി.സി. ജോര്‍ജിനെ നന്ദാവനം എ.ആര്. ക്യാമ്പിലെത്തിച്ചു. ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി. മുരളിധരനെ പോലീസ് തടഞ്ഞു. കാമരാജ് കോണ്‍ഗ്രസ് ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കള്‍ എആര്‍ ക്യാമ്പിന് മുന്നില്‍ എത്തി.
മെഡിക്കല്‍ സംഘം എആര്‍ ക്യാമ്പില്‍ എത്തി വൈദ്യപരിശോധന നടത്തിയതിന് പിന്നാലെ പന്ത്രണ്ടരയോടെ വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ജഡ്ജി ആശാ കോശിയുടെ വീട്ടിലാണ് ഹാജരാക്കിയത്. അഡ്വ. ശാസ്തമംഗലം അജിത്ത്കുമാര്‍ പിസിക്കു വേണ്ടി ഹാജരായി. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നത് പ്രോസിക്യൂഷന്റെ ആലോചനയിലുണ്ട്. സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെയാണ് ജാമ്യമെന്നും ചൊവ്വാഴ്ച ജാമ്യ ഉത്തരവ് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നാണ് പ്രോസിക്യൂഷനും പോലീസും വ്യക്തമാക്കിയത്. പിസിയുടെ അറസ്റ്റ് അറിഞ്ഞ് ക്രൈസ്തവ സഭാ അധികൃതര്‍ അദേഹത്തിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി പിന്തുണ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: