ന്യൂദല്‍ഹി: ഉഷ്ണതരംഗം കുറഞ്ഞേക്കുമെന്ന് ഇന്ത്യന്‍ മെറ്റീരോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (ഐഎംഡി) റിപ്പോര്‍ട്ട്. കുറച്ച് ദിവസമായി ദല്‍ഹിയിലും പഞ്ചാബിലും മറ്റ് മേഖലകളിലുമായി ചുട് വളരെ കൂടുതലായ സാഹചര്യമാണ് ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ ഈ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്നാണ് ഐഎംടിയുടെ പ്രവചനം.
ദല്‍ഹിയിലും, പഞ്ചാബിലും, ഹരിയാനയിലും, തെക്കന്‍ ഉത്തര്‍പ്രദേശിലും, കച്ചിലും ഉഷ്ണതരംഗത്തിന് ശമനമുണ്ടാകും. എന്നാല്‍ വിദര്‍ഭയിലും, മധ്യപ്രദേശിലും, ചത്തീസ്ഗഡിലും, തെലുങ്കാനയിലും, പടിഞ്ഞാറന്‍ രാജസ്ഥാനിലും ഇന്നും നാളെയും ചൂട് കൂടുമെന്നും അറിയിച്ചു. ദല്‍ഹിയിലെ ഉയര്‍ന്ന ചൂട് 43 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിക്ക് സാധ്യതയുണ്ടെന്ന് ഐഎംടി അറിയിച്ചു.
പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉഷ്ണതരംഗം ഇന്നും നാളെയും കുറയുമെന്നും എന്നാല്‍ പടിഞ്ഞറന് മധ്യപ്രദേശിലും കിഴക്കന്‍ മധ്യപ്രദേശിലും തെലുങ്കാനയിലും ജമ്മുവിലും വിധര്‍ഭയിലും ഇപ്പോഴത്തേ സ്ഥിതി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും പടഞ്ഞാറന്‍ ബംഗാളിലും ഹിമാലയന്‍ പ്രദേശങ്ങളിലും മിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: