തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള തീവ്രവാദ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങിയുള്ള പി.സി. ജോര്‍ജിന്റെ അറസ്റ്റ് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്രത്തിന്റെ നാവരിയുന്ന നടപടിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. ക്രൈസ്തവ, ഹിന്ദു സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ പറ്റി പറഞ്ഞതിന്റെ പേരിലാണ് പരിണിതപ്രഞ്ജനായ ഒരു രാഷ്ട്രീയ നേതാവിനെ ഭീകരമായ രീതിയില്‍ അറസ്റ്റ് ചെയ്തത്. സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
Â
വിപരീത അഭിപ്രായങ്ങളോട് വിയോജിക്കാം. എന്നാല്‍, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. പൊതുസ്ഥലങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതിനെ വിലമതിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. മറ്റു ചിലയിടങ്ങളില്‍ അങ്ങനെയല്ലെന്നാണല്ലോ പുരോഗമനവാദികളുടെ ആക്ഷേപം.
ഭരണകൂടത്തെ നയിക്കുന്നവരും മതനേതാക്കളും വിവാദപരമായ പല അഭിപ്രായപ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ഇരുപത് കൊല്ലം കഴിഞ്ഞാല്‍ കേരളം ഇസ്ലാമിക രാഷ്ട്രമാകുമെന്നും ഹിന്ദുക്കള്‍ മതംമാറ്റപ്പെടുന്നുണ്ടെന്നും ഇതിനായി ചെറുപ്പക്കാര്‍ക്കായി ബൈക്കും പണവും കൊടുക്കുന്നുണ്ടെന്നും പറഞ്ഞത് വി.എസ്. അച്യുതാനന്ദനാണ്. ന്യൂനപക്ഷം സംഘടിതശക്തിയായി വിലപേശുന്നുവെന്നും ഭൂരിപക്ഷ സമൂഹം അവഗണനേരിടുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു. തെറ്റായ പ്രവണതകള്‍ ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നതായേ സമൂഹം അതിനെ വിലയിരുത്തയിട്ടുള്ളൂ.
മതവിദ്വേഷം പരത്തുന്ന വിധം അനവധി ഇസ്ലാമിക മതപണ്ഡിതന്മാര് പ്രസംഗിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇവരെയൊന്നും പിണറായി സര്‍ക്കാരിന്റെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. യേശു ക്രിസ്തുവിനെ അവഹേളിച്ചത് ഒരു ഇസ്ലാമിക മതപണ്ഡിതനാണ്. ഇതില്‍ പരാതി നല്‍കിയെങ്കിലും പിണറായി സര്‍ക്കാര്‍ ഇന്നുവരെ നടപടിയെടുത്തിട്ടില്ല. മുജാഹിദ് ബാലുശ്ശേരി സംസ്ഥാനത്തുടനീളം ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്നു. മുജാഹിദ് ബാലുശ്ശേരിയുടെ വാക്കുകള്‍ പിണറായിക്ക് മതവിദ്വേഷമാകുന്നില്ല. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ വസതി വ്യഭിചാരശാലയെന്ന് പരസ്യമായി പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി അനങ്ങിയിട്ടില്ല. കാരണം ഇത്തരം അത്തരം കേസുകളില്‍ അഭിപ്രായ സ്വാതന്ത്രം ഇവിടെയുണ്ട് എന്ന ന്യായമാണ്. ഇത്തരം അധിക്ഷേപങ്ങള്‍ ആവര്ത്തിക്കുമ്പോവാണ് ഹിന്ദുസമ്മേളനത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ജോര്‍ജിനെതിരെ നടപടി.
മുസ്ലീം ലീഗ് നേതാവിന്റെ പരാതിയിലാണ് ഉടന്‍ അറസ്റ്റ്. ലീഗിനെ കൂടി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണല്ലോ. ലീഗ് പാളയത്തിലെ വോട്ട് ബാങ്ക് കൂടി കണ്ട് അവരെ പ്രീണിപ്പിക്കാനാണ് ഈ നടപടി. ഇതിനെതിരെ ഹിന്ദുഐക്യവേദി ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു അറപ്പുര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: