ഔറംഗബാദ്: ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനോട് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും വലിച്ചു താഴെയിട്ടില്ലെങ്കില്‍ മെയ് നാല് മുതല്‍ വിവരമറിയുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) രാജ് താക്കറെയുടെ അന്ത്യശാസനം. ഏറെ ആശങ്കകളോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് മെയ് ഒന്ന് ഞായറാഴ്ച പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അന്ത്യശാസനം നല്‍കിയത്.
മെയ് 3നകം ലൗഡ് സ്പീക്കറുകള്‍ നീക്കാത്ത പള്ളികള്‍ക്ക് മുന്നില്‍ ഇരട്ട് മൈക്കുകള്‍ വെച്ച് ഹനുമാന് ചാലിസ ചൊല്ലുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയം ഒന്നുകൂടി ഉറപ്പിക്കാന്‍ അദ്ദേഹം മെയ് ഒന്നിന് മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഔറംഗബാദില്‍ റാലി പ്രഖ്യാപിച്ചത്. തന്റെ പൊതുയോഗം ഔറംഗബാദില്‍ അവസാനിക്കില്ലെന്നും അടുത്തത് മറാത്ത് വാഡയിലും പിന്നീട് വിദര്‍ഭയിലും ഇതുപോലെ യോഗങ്ങള്‍ നടക്കുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ചു.
ശിവസേനയ്ക്ക് ഏറെ ഭയാശങ്കകള്‍ ജനിപ്പിക്കുന്നതാണ് രാജ് താക്കറെയുടെ റാലി. ഹിന്ദുത്വത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശിവസേന എന്‍സിപി, കോണ്‍ഗ്രസ് എന്നിവയുമായി കൂട്ടുചേര്‍ന്ന് ഭരിയ്ക്കാന്‍ തുടങ്ങിയതോടെ തുടര്‍ച്ചയായ ന്യൂനപക്ഷ പ്രീണനം നടത്തുകയായിരുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശിവസേനയുടെ ഈ ശ്രമത്തെ ഇവിടെ ഉത്തര്‍പ്രദേശിലേതുപോലെ യോഗികളില്ല, ഭോഗികള് മാത്രമേയുള്ളൂ എന്നായിരുന്നു രാജ് താക്കറേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ശരത് പവാറിന് ഹിന്ദുക്കളോട് അലര്‍ജി
ഹിന്ദുക്കളോട് അലര്‍ജിയുള്ള നേതാവാണ് ശരത് പവാറെന്നും രാജ് താക്കറെ പറഞ്ഞു. ഇതുവരെ ശിവജി മഹാരാജ് എന്ന വാക്ക് അദ്ദേഹത്തിന്റെ നാവിന്തുമ്പില് നിന്നും പുറത്തുവന്നിട്ടില്ല.Â
തന്റെ പ്രസംഗത്തില്‍ എന്‍സിപി നേതാവ് ശരത് പവാറിനെയും രാജ് താക്കറെ വിമര്‍ശിച്ചു. മഹാരാഷ്ട്രയില്‍ വിഷം കലര്‍ത്തുന്ന ജാതി രാഷ്ട്രീയം കൊണ്ടുവന്നത് ശരത് പവാറാണെന്നും രാജ് താക്കറെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: