കൊച്ചി : ലൈംഗിക പീഡനാരോപണക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബാബു രാജും ശ്വേതാ മേനോനും. താരസംഘടനയായ എഎംഎംഎ ഇന്ന് കൊച്ചിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജിവെച്ചൊഴിയുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍.
ഇന്ന് ചേര്‍ന്ന അടിയന്തിര യോഗത്തില്‍ വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ലെന്ന ചില അംഗങ്ങള്‍ നിലപാട് സ്വീകരിച്ചിരുന്നു. വിഷയത്തില്‍ വിജയ് ബാബുവിന് മറുപടി നല്കാന് 15 ദിവസത്തെ സമയം അനുവദിക്കണം. കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പുറത്താക്കരുതെന്നും യോഗത്തില്‍ ചിലര്‍ അറിയിച്ചിരുന്നു. എന്നാല്‍ ശ്വേത മേനോനും ബാബുരാജും ഇതിനെ എതിര്‍ക്കുകയായിരുന്നു.
ആദ്യമായാണ് ഇന്റേര്‍ണല്‍ കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. കേസിന് പിന്നാലെ വിജയ് ബാബു ഇപ്പോള്‍ വിദേശത്തേയ്ക്ക് കടന്നിരിക്കുകയാണ്. എഎംഎംഎയില്‍ നിന്നും വിജയ് ബാബുവിനെ പുറത്താക്കണം. നടപടി സ്വീകരിച്ചില്ലെങ്കില്‍ എഎംഎംഎയില്‍നിന്നും രാജിവെച്ചൊഴിയുമെന്ന് ബാബു രാജും ശ്വേത മേനോനും അറിയിച്ചു.
ശ്വേത മേനോന് അധ്യക്ഷയായ ഇന്റേര്‍ണല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്, മാല പാര്‍വതി തുടങ്ങിയവരും കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. വിജയ് ബാബുവിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിറ്റി രേഖാമൂലം എഴുതി കൊടുത്തിരുന്നു. ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: