കൊച്ചി : നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയുമായി താര സംഘടനയായ എഎംഎംഎ. നടി നല്കിയ പരാതി സമൂഹ മാധ്യങ്ങളില്‍ വിവാദമാവുകയും നിരവധി പേര് ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എഎംഎംഎ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇത് കൂടാതെ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്റേര്‍ണല്‍ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ എഎംഎംഎ നിയമോപദേശം തേടിയിട്ടുണ്ട്. നാളെ എക്സിക്യൂട്ടീവ് യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമോപദേശം. ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടി കൈക്കൊള്ളുക.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നതായാണ് പോലീസ് നിഗമനം. ഇയാളെ തിരിച്ചെത്തിക്കുന്നതിനായി പോലീസ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്പ്പടെ നടപടികള്‍ കൈക്കൊണ്ടേക്കും. ആവശ്യമെങ്കില്‍ വിദേശത്ത് പോയി കസ്റ്റഡിയിലെടുക്കാനും തയ്യാറാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്.
ഇതിനിടെ വിജയ് ബാബുവിനെതിരായ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറ്റൊരു യുവതി കൂടി മീ ടൂ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരെന്ന് വ്യക്തമല്ല. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെ പരാതി ഉന്നയിച്ച ഇവരെ കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം നടത്തി വരികയാണ്. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഇവരെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: