ഷൊര്‍ണൂര്‍: ഉത്തരേന്ത്യന്‍ മേഖലകളില്‍ കണ്ടുവരുന്ന സൂര്യകാന്തി കൃഷിയുടെ വിജയവുമായി യുവ കര്‍ഷകരായ ചെറുകോട് പാറപ്പുറത്ത് വീട്ടില്‍ അനൂപും സന്തോഷും നായക്കല്‍ സുബ്രഹ്മണ്യനും. വല്ലപ്പുഴ ചെറുകോട് മൂലക്കുളം പാടശേഖരത്തിലാണ് ഇവര്‍ ഒന്നരയേക്കര്‍ സ്ഥലത്ത് സൂര്യകാന്തി കൃഷിനടത്തി വിജയിച്ചത്.
തണ്ണിമത്തന്‍ കൃഷിയിലും വന്‍ നേട്ടം കൊയ്ത മൂവര്‍ സംഘം പരീക്ഷണാര്‍ത്ഥമാണ് സൂര്യകാന്തിയിലും ശ്രദ്ധപതിപ്പിക്കുവാന്‍ തീരുമാനിച്ചത്. മൂന്നേക്കര്‍ സ്ഥലമാണ് ഇവര്‍ കൃഷിക്കായി പാട്ടത്തിനെടുത്തത്. ഇതില്‍ ഒന്നര ഏക്കറില്‍ ഇടവിളയായിട്ടാണ് സൂര്യകാന്തി കൃഷി ഇറക്കിയത്. ഇത് വിജയിച്ചതോടെ വരും വര്‍ഷങ്ങളില്‍ വിപുലമായി കൃഷിചെയ്യാനുള്ള തീരുമാനത്തിലാണ് സംഘം.
ഒന്നരയേക്കറില്‍ സൂര്യകാന്തി പരന്നുകിടക്കുന്ന കാഴ്ച നയനാനന്ദകരമാണ്. ഫോട്ടോഷൂട്ടിനും സെല്‍ഫിയെടുക്കുന്നതിനുമായി നിരവധിപേര്‍ ഇവിടെയെത്തുന്നു.
തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥകൊയ്ത ഇവര്‍ അതിന്റെ വിളവെടുപ്പും തുടങ്ങി. നാടന്‍ തണ്ണിമത്തനെ കൂടാതെ, ഇറാനിയും മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും മാധുര്യമേകുന്ന കാഴ്ചയാണ്. രണ്ടാഴ്ചയ്‌ക്ക് ശേഷം സൂര്യകാന്തിയുടെ വിളവെടുപ്പ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: