തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറും ബ്രാന്‍ഡിംഗ് പ്രൊഫഷണലുമായ മുകേഷ് എം നായര്‍ക്ക് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ മികച്ച സാമൂഹിക മാധ്യമ ഇടപെടലിനുള്ള പുരസ്‌കാരം ലഭിച്ചു. ഏപ്രില്‍ 27ന് പുത്തരിക്കണ്ടം മൈതാനിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മല്ലു ജെഡി എന്നു സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്ന മുകേഷ് എം നായര്‍ക്ക് ഉള്ളത് മില്യന്‍ ഫോളോവെര്‍സ്. മാധ്യമപ്രവര്‍ത്തകനും, സിനിമ നടനും, അദ്ധ്യാപകനും കൂടിയായ മുകേഷ് നാടന്‍ ഭക്ഷണവും യാത്രയും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച വീഡിയോകള്‍ പുതുജീവന്‍ നല്‍കിയത് നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്. ഇതിനോടകം പരിചയപ്പെടുത്തിയത് നൂറിലധികം നാടന്‍ ഭക്ഷണശാലകളും, സ്ഥലങ്ങളും, ബ്രാന്‍ഡുകളുമാണ്.
നിരവധി അന്തര്‍ദേശീയ, ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച മുകേഷ് ഇപ്പോള്‍ യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ബ്രാന്റിംഗ് ഓഫീസറാണ്. പ്രവാസി വ്യവസായി സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്. 16 രാജ്യങ്ങളിലായി 57 അന്താരാഷ്‌ട്ര കമ്പനികള്‍ ഉണ്ട് ഏരീസിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക