തിരുവനന്തപുരം: എല്ലാം ഇട്ടെറിഞ്ഞാണ് ഇന്ത്യയിലേക്ക് ഓടിപ്പോന്നത്. ഇല്ലെങ്കില്‍ അവര്‍ മതം മാറ്റും. കൂലി നല്‍കാതെ അടിമയെപ്പോലെ പണിയെടുപ്പിക്കും. എതിര്‍ത്താല്‍ അവരുടെ സ്വകാര്യജയിലുകളിലാക്കി ക്രൂരമായി ദ്രോഹിക്കും. ജനിച്ചുവളര്‍ന്ന നാട്ടില്‍ ഹിന്ദുവായതില്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്തെത്തിയ ഭൂരാലാല്‍, ജയ് അഹൂജ, ചെയ്ദം കുമാര്‍ ശര്‍മ എന്നീ പാകിസ്ഥാനി ഹിന്ദുക്കള്‍.
പെണ്‍കുട്ടികളുണ്ടെങ്കില്‍ തട്ടിക്കൊണ്ടു പോകും. അവള് ഋതുമതിയാണെന്ന് അവര്‍ വ്യാജരേഖയുണ്ടാക്കും. ശരിയ നിയമം ശരിവയ്ക്കുന്ന കോടതിക്കും നിയമപാലന സംവിധാനങ്ങള്‍ക്കു മുമ്പില്‍ മറ്റൊരു നീതിയ്ക്കും വിലയില്ലത്ത അവസ്ഥസയാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനില്‍ നേരിടുന്നത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പീഡനത്തിന്റെ, പലായനത്തിന്റെ പാക് പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകായായിരുന്നു ഇവര്‍.
അവിടെയുള്ള സ്ഥലവും വീടുമൊന്നും വില്‍ക്കാനായില്ല. ആരും വാങ്ങില്ല. ഓരോരുത്തരായി രാജ്യം വിട്ടാല്‍ അവര്‍ക്ക് അതെല്ലാം സ്വന്തമാക്കാമല്ലോ. നിങ്ങള്‍ കേട്ടതിനുമപ്പുറമാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങള്‍. അഭയം തേടാന്‍ ഞങ്ങള്‍ക്ക് ഇന്ത്യയേയുള്ളൂ. ഇന്ത്യയില്‍ ജനിച്ച നിങ്ങളെത്ര ഭാഗ്യവാന്മാരെന്നൊക്കെ പറയുമ്പോഴും പിറന്ന മണ്ണ് ഉപേക്ഷിച്ചതിന്റെ വേദനയുണ്ട് ഭൂരാലാലിന്റെ വാക്കുകളില്‍.
അംഗബലം 24 ശതമാനത്തില്‍ ഒരു ശതനമാനത്തിലേക്ക് ചുരുങ്ങിപ്പോയ ഒരു ജനതയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാവുമോയെന്ന ചോദ്യത്തിലുമുണ്ട് ദൈന്യത. പാക് ഹൈദരാബാദ് സ്വദേശിയായ ഭൂരാലാല്‍ ഇന്ത്യയിലെത്തിയിട്ട് ഏറെയായിട്ടില്ല. ഭൂരേലാല്‍ ഇപ്പോള്‍ ഭാര്യയ്ക്കും മകനുമൊപ്പം ജയ്പൂരിലാണ് താമസം. അവിടെ ഒരു കട നടത്തുകയാണ്. ബന്ധുക്കള്‍ പലരും ഇപ്പോഴും പാക്കിസ്ഥാനിലാണ്.
കേട്ടതിലേറെയാണ് നേരിട്ടറിഞ്ഞവര്‍ക്ക് ഹൈന്ദവരുടെ ദുരവസ്ഥയെക്കുറിച്ച് പറയാനുള്ളത്. ഹിന്ദു പെണ്‍കുട്ടികളെ നിഷ്ക്കരുണം തട്ടിക്കൊണ്ടു പോകുന്നത് പലപ്പോഴും നോക്കി നല്ക്കാനേ രക്ഷിതാക്കള്‍ക്ക് കഴിയാറുള്ളൂ. അവരെക്കുറിച്ച് പിന്നെ ഒന്നും അറിയാനാകില്ല. ഇക്കാര്യത്തില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലെന്നാണ് ഭൂരേലാല്‍ പറയുന്നത്. സമ്പത്തുള്ള വീട്ടിലെ പെണ്‍കുട്ടികളെ കൊണ്ടു പോയാല്‍ വിട്ടയയ്ക്കാന് വലിയ തുക ആവശ്യപ്പെടും. പണം കിട്ടിയാലും മോചനമില്ല.
വീടിനകത്ത് മകളെ മാനഭംഗപ്പെടുത്തുമ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന അച്ഛന്റെ നിസ്സഹായത നിങ്ങള്‍ക്ക് മനസ്സിലാകുമോയെന്ന നെഞ്ചുകീറുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തമില്ലാതെ പോകുന്നു.
ഹൈന്ദവരുടേതായ ചിഹ്നങ്ങളൊന്നും പൊതുഇടങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പൊട്ടു തൊടരുത്. കൈകളില്‍ പൂജിച്ച ചരടുകള്‍ കെട്ടരുത്. ദീപാവലിയോ ഹോളിയോ ഒന്നും ആഘോഷിക്കാന്‍ പാടില്ല. ക്ഷേത്രഭൂമിയെല്ലാം കൈയേറിക്കഴിഞ്ഞു. പേരിനു പോലും പൂജ നടത്താനാവാതെ അനാാഥമായ എത്രയോ ക്ഷേത്രങ്ങളുണ്ട്. അവിടെ ആരാധനയൊക്കെ വിലക്കപ്പെട്ടതാണ്. ബസില്‍ കയറിയാല്‍ കൂടെക്കയറിയ ഉറ്റവരുടെ പേരു ചൊല്ലി വിളിക്കാന്‍ പോലും ഭയമാണ്. ഹിന്ദുനാമധാരിയെന്നറിഞ്ഞാല്‍ ഇറക്കി വിടും. അല്ലെങ്കില്‍ കൈയേറ്റം ചെയ്യും. മക്കള്‍ക്ക് അച്ഛനമ്മമാര്‍ പേരിടുന്നതു പോലും ശ്രദ്ധിച്ചാണ്. അജ്മല്‍ റാം, ഹക്കിം റാം തുടങ്ങിയ പേരുകളൊക്കെ പാക് ഹിന്ദുക്കളുടെ ഇടയില്‍ പതിവാണ്. പേരിലെ ആദ്യം ഭാഗം ജീവന് രക്ഷയ്ക്ക്. രണ്ടാമത്തേത് ധര്‍മരക്ഷയ്ക്കും. സര്‍ക്കാര്‍ ജോലിയും ഹിന്ദുക്കള്‍ക്ക് നിഷിദ്ധം.
ജയ്പൂരിലെ വ്യവസായിയും പാക്ഹിന്ദുക്കളുടെ ക്ഷേമത്തിനും ഇന്ത്യയില്‍ വരുടെ അതിജീവനത്തിനായി പ്രവര്‍ത്തിക്കുന്ന നിമിത്തേകം സംഘടനയുടെ പ്രസിഡണ്ടുമായ ജയ് അഹൂജ, നിമിത്തേകം ചീഫ് കോര്‍ഡിനേറ്റര്‍ ചെയ്ദം കുമാര്‍ ശര്‍മ എന്നിവരും ഹിന്ദു യൂത്ത്് കോണ്‍ക്ലേവില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: