Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

യുപിഎസ്‌സി റിക്രൂട്ട്‌മെന്റ്: കേന്ദ്ര സായുധ പോലീസ് സേനയില്‍ ബിരുദക്കാര്‍ക്ക് അസിസ്റ്റന്റ് കമാന്‍ഡന്റാകാം; 253 ഒഴിവുകള്‍

മേയ് 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫീസ് 200 രൂപ. വിസ/മാസ്റ്റര്‍/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Apr 28, 2022, 04:41 pm IST
in Career

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സുകളിലേക്ക് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ നിയമിക്കുന്നതിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യുപിഎസ്‌സി) അപേക്ഷകള്‍ ക്ഷണിച്ചു. ഇതിലേക്കുള്ള എഴുത്തുപരീക്ഷ ദേശീയതലത്തില്‍ ഓഗസ്റ്റ് 7 ന് നടത്തും. വിവിധ സേനകളിലായി ആകെ 253 ഒഴിവുകളാണുള്ളത്. സേന തിരിച്ചുള്ള ഒഴിവുകള്‍- ബിഎസ്എഫ്- 66, സിആര്‍എഫ്- 29, സിഐഎസ്എഫ്- 62, ഐടിബിപി- 14, എസ്എസ്ബി- 82. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.upsc.gov.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി www.upsconline.nic.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. 

മേയ് 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫീസ് 200 രൂപ. വിസ/മാസ്റ്റര്‍/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും, സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഫീസില്ല.

യോഗ്യത: ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദം നേടിയിരിക്കണം. ഫൈനല്‍ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. പുരുഷന്മാരും വനിതകളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്ററില്‍ കുറയാതെയും നെഞ്ചളവ് 81 സെ.മീറ്ററില്‍ കുറയാതെയുമുണ്ടാകണം. 5 സെ.മീറ്റര്‍ വികാസശേഷിവേണം. ഭാരം 50 കിലോഗ്രാമില്‍ കുറയരുത്. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍ ഭാരം 46 കിലോഗ്രാം എന്നിങ്ങനെ മിനിമം ഉണ്ടായാല്‍ മതി. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.  

എന്‍സിസി ‘ബി’ അല്ലെങ്കില്‍ ‘സി’ സര്‍ട്ടിഫിക്കറ്റുള്ളത് അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. ഇന്റര്‍വ്യൂ/പേഴ്‌സണാലിറ്റി ടെസ്റ്റിന്റെ സമയത്താണ് പരിഗണന ലഭിക്കുക. 2022 ഓഗസ്റ്റ് ഒന്നിന് പ്രായം 20 വയസ്സ് തികഞ്ഞിരിക്കണം, 25 വയസ്സ് കവിയാനും പാടില്ല. 1997 ഓഗസ്റ്റ് രണ്ടിന് മുന്‍പോ 2002 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

സെലക്ഷന്‍: ഓഗസ്റ്റ് 7 ന് രാവിലെ 10-12 മണിവരെയും ഉച്ചയ്‌ക്കുശേഷം 2-5 മണിവരെയും നടത്തുന്ന പരീക്ഷയില്‍ രണ്ടു പേപ്പറുകള്‍. ഒന്നാമത്തെ പേപ്പറില്‍ 250 മാര്‍ക്കിന്റെ ജനറല്‍ എബിലിറ്റി ആന്റ് ഇന്റലിജന്‍സിലുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളും രണ്ടാമത്തെ പേപ്പറില്‍ 200 മാര്‍ക്കിന്റെ ജനറല്‍ സ്റ്റഡീസ്, ഉപന്യാസം, കോംപ്രിഹെന്‍ഷന്‍ എന്നിവയിലുള്ള ചോദ്യങ്ങളുമുണ്ടാവും. ടെസ്റ്റിന് കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണ്. ബെംഗളൂരു, ധര്‍വാര്‍, മധുര, ചെന്നൈ, തിരുപ്പതി, വിശാഖപട്ടണം, ഹൈദരാബാദ്, പനാജി(ഗോവ), മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവയും പരീക്ഷാ കേന്ദ്രങ്ങളില്‍പ്പെടും. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ ടെസ്റ്റ് സെന്റര്‍ ലഭിക്കുക. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ കായികക്ഷമതാ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് സെലക്ഷന്‍. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: CRPFvacancycareerupsc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

India

22 സൈനികരുടെ മരണത്തിന് കാരണക്കാരനായ നക്സലൈറ്റ് നേതാവിനെ കാലപുരിക്ക് അയച്ച് സുരക്ഷാ സേന ; ഇന്ന് കീഴടങ്ങിയത് 12 മാവോയിസ്റ്റുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

Kerala

സിമ്രാൻ ബാല; ഈ പേര് ഇനി ഭാരത റിപ്പബ്ലിക്-സൈനിക ചരിത്രത്തിൽ; വീണ്ടും സിന്ദൂരക്കുറിയായി വനിതാ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.