ന്യൂദല്‍ഹി : കനത്ത ചൂടില്‍ ചുട്ടുപൊള്ളി തലസ്ഥാന നഗരി. സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് താപനില ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കനത്തതോടെ സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉഷ്ണം കൂടിയതോടെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ താപനില റെക്കോര്‍ഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്നുമുതല്‍ ഉഷ്ണതരംഗ മുന്നറിയിപ്പും വെള്ളിയാഴ്ചയോടെ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം മെയ് രണ്ടിന് ശേഷം ചൂടിന് ആശ്വാസമായി നേരിയ തോതില്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദല്‍ഹിക്ക് പുറമേ, പഞ്ചാബ്, ഹരിയാന, ഓഡീഷ ചണ്ഡീഗഢ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്. കനത്ത ചൂടുള്ള സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: