കൊച്ചി : ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായി വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സിറ്റിപോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. നടിയുടെ പാരാതിയുടെ അടിസ്ഥാനത്തില്‍ പനമ്പിള്ളിയിലെ ഹോട്ടലിലും ഫ്ളാറ്റിലും പരിശോധന നടത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റ് അനിവാര്യമാണന്നും കമ്മിഷണര്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ വിമാനത്താവളങ്ങള്‍ക്കും കൈമാറിക്കഴിഞ്ഞു. അതേസമയം സമൂഹ മാധ്യമങ്ങള്‍ വഴി ഇരയുടെ പേര് പുറത്തുവിട്ടതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതില്‍ ശക്തമായ നടപടി സ്വീകരിക്കും, കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെങ്കില്‍ നടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം. പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള സാക്ഷികള്‍ ഉണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും കമ്മിഷണര്‍ പറഞ്ഞു.
നിലവില്‍ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ളാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.
ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ഗോവയില്‍ നടനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
അതിനിടെ കേസില്‍ ഇര താനാണെന്നും യുവതി കക്ഷിയാണ്. കക്ഷിയുടെ പേര് വെളിപ്പെടുത്താമെന്നും പറഞ്ഞ് പരാതിക്കാരിയുടെ പേര് വിജയ് ബാബു പുറത്തുവിടുകയായിരുന്നു. ഡിപ്രഷന് ആണെന്നും പറഞ്ഞ് യുവതി തന്നെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പക്കലുണ്ട്. നടിക്കെതിരെ കൗണ്ടര്‍കേസ് ഫയല്‍ ചെയ്യുമെന്നുമായിരുന്നു വിജയ് ബാബുവിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ലഹരി വസ്തുക്കള്‍ നല്കി തന്നെ അബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു ബലാത്സംഗം ചെയ്തത്. തന്റെ കരിയര്‍ ഉള്‍പ്പടെ നിയന്ത്രിച്ചിരുന്നത് അദ്ദേഹമാണ്. രാക്ഷസനെപ്പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്യുകയും, തന്റെ നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പിന്നീട് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
വിജയ് ബാബു കേസില്‍ മുന്‍ കൂര് ജാമ്യം നേടുന്നതിനുള്ള നടപടികളും തുടങ്ങി. വൈകാതെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഇതിനായി മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: