തിരുവനന്തപുരം: കര്‍ണാടക ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള മറ്റുവരുമാന മാര്‍ഗങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളം നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.
സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതിയിലേക്ക് കേന്ദ്രം കടന്നുകയറുകയാണ്. സെസും സര്‍ചാര്‍ജും പിരിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. പ്രകൃതി ദുരന്തം, യുദ്ധം, അടിയന്തരാവസ്ഥ തുടങ്ങിയ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ നികുതിയായി സര്‍ചാര്‍ജ് പിരിക്കാന്‍ കേന്ദ്രത്തിന് അവകാശമുള്ളു. ആറ് മാസമോ ഒരുവര്‍ഷമോ മാത്രമേ ഇത്തരം സര്‍ചാര്‍ജും പിരിക്കാന്‍ പാടുള്ളുന്നുവെന്നാണ് നിയമം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരില്‍ വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെപ്പോലൊരാള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ എക്സൈസ് തീരുവ കുറയ്ക്കാത്തത് മൂലം സാധാരണക്കാരന് വലിയ ദുരിതമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. തമിഴ്നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറിട്ടില്ലെന്നും അവര്‍ ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: