കോഴിക്കോട്: കേരള സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ വികസനം കണ്ട പഠിക്കാന്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്.
കാര്‍ഷികം, വ്യാവസായികം, അടിസ്ഥാനപുരോഗതി എന്നീ രംഗങ്ങളില്‍ വലിയ പുരോഗതിയാണ് ഗുജറാത്തിലുണ്ടായിട്ടുള്ളത്. അതെല്ലാം കണ്ട്് പഠിക്കാന്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ വികസനം കണ്ട് പഠിക്കണമെന്ന് പതിനാല് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തുമായി താന്‍ ശക്തമായി പറഞ്ഞിരുന്നു. വികസനത്തിന് രാഷ്ട്രീയം പാടില്ല, ഗുജറാത്തിനെ കണ്ട് നമ്മള് പഠിക്കണം. പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തെ വൈകി വന്ന ബുദ്ധി എന്ന് വിമര്‍ശിക്കാനല്ല അഭിനന്ദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: