ന്യൂദല്‍ഹി : കോവിഡ് സൃഷ്ടിച്ച വെല്ലുവിളി അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഇപ്പോഴും ഉയരുന്നുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിനെതിരായ ജാഗ്രത ഇനിയും തുടരണം. ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. ഒ മിക്രോണും മറ്റ് ഉപവിഭാഗങ്ങളും യൂറോപ്പിലേതുപോലെ ഇവിടെയും അപകടം സൃഷ്ടിച്ചേക്കാമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്കി. കോവിഡിനെതിരെ രാജ്യം ഫലപ്രദമായാണ് പോരാടിയത്.
വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നമ്മള് ജാഗ്രത പുലര്‍ത്തിയേ തീരൂ. കഴ്ഞ്# രണ്ടാഴ്ചയ്ക്കുള്ളിലാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. മഹാമാരി ഇപ്പോഴും രാജ്യത്ത് വ്യാപിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇത്.
അതേസമയം ഇന്ത്യയിലെ കോവിഡ് വാക്സിന് വിതരണം കാര്യക്ഷമമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന് എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ഗ്രാമങ്ങളിലും എത്തിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാനാകും. രാജ്യത്ത് 96 ശതമാനം പേരും വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു മോദി ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് സ്കൂളുകള്‍ തുറന്നത്. ഇപ്പോള്‍ കോവിഡ് കേസുകളില്‍ വരുന്ന വര്‍ധനവ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ ആറ് മുതല്‍ 12 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണത്തിന് നല്കി കഴിഞ്ഞു. കുട്ടികള്‍ക്കും വാക്സിന് നല്കാന് പോകുന്നത് നല്ല കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: