പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഒരു ആയുധം കൂടി കണ്ടെത്തി. വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൊടുവാള്‍ ആണ് കണ്ടെടുത്തത്. പ്രതികളായ അറസ്റ്റിലായ അബ്ദുറഹ്‌മാന്‍, ഫിറോസ് എന്നിവരെ കല്ലേക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആയുധം കണ്ടെത്തിയത്.
കല്ലേക്കാട് ഹസനിയ സ്‌കൂളിന്റെ പരിസരത്തായിരുന്നു തെളിവെടുപ്പ്. സ്‌കൂളിന്റെ പുറക് വശത്തുള്ള തോട്ടത്തില്‍ വെളുത്ത കവറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധം. രക്തക്കറയോടെയാണ് കൊടുവാള്‍ ഉപേക്ഷിച്ചിരുന്നത്. അബ്ദുറഹ്‌മാന്‍ ശ്രീനിവാസനെ വെട്ടാന്‍ ഉപയോഗിച്ച ആയുധമാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഇവിടെയെത്തിയാണ് വസ്ത്രം മാറിയാണ് ഒളിവില്‍ പോയത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിനായി പോലിസ് തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം പ്രതികള്‍ക്ക് ആയുധം കൊണ്ടുവന്ന് നല്‍കിയ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കല്ലേക്കാട്ട് തെളിവെടുപ്പിന് ശേഷം പ്രതികളെ മംഗലാംകുന്നിലേക്ക് കൊണ്ടുപോയി.
ശ്രീനിവാസനെ വെട്ടിക്കൊല്ലപ്പെടുത്തിയ മുഖ്യപ്രതികളായ രണ്ട് പേര്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. അതിനു മുമ്പ് കേസില്‍ ഗൂഢാലോചന നടത്തിയ പറക്കുന്നം സ്വദേശി റിഷില്‍, അബ്ദുള്‍ ബാസിത് അലി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഇവരാണ്. നേരത്തെ അറസ്റ്റിലായവരുമായി കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പ്രതികളെ ഇന്നും നേരിട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കേസില്‍ ഇത് വരെ 15 പേരാണ് അറസ്റ്റിലായിരിക്കുന്നത്. അവശേഷിക്കുന്ന മറ്റ് പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: