കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 28ന് കോട്ടയത്ത് നടക്കുന്ന റാലിയില്‍ പങ്കെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് സിഡിഎസ് ഭാരവാഹികളുടെ ഭീഷണി. ജില്ലയിലെ കുടുംബശ്രീയുടെ വിവിധ വാര്‍ഡുകളിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം ഭീഷണി സന്ദേശം പ്രചരിപ്പിക്കുന്നത്.
ജില്ലാ മിഷനില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങളാണ് താഴെത്തട്ടിലേക്ക് പ്രചരിക്കുന്നത്. കോഴിക്കോട്ട് നടന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഒഴിഞ്ഞ കസേരകള്‍ മാത്രമായത് വലിയ വാര്‍ത്തയായിരുന്നു. അതുകൊണ്ട് മുന്‍കരുതലെന്ന നിലക്കാണ് കുടുംബശ്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി റാലിയില്‍ പങ്കെടുപ്പിക്കുന്നത്. തിരുനക്കരയില്‍ നിന്നും രാവിലെ 9.30ന് ആരംഭിക്കുന്ന റാലിക്ക് ഒരു യൂണിറ്റില്‍ നിന്നും അഞ്ച് പേര് നിര്‍ബന്ധമായും പങ്കെടുക്കണം. സെറ്റ് സാരിയും മെറൂണ്‍ ബ്ലൗസും ധരിക്കണം. റാലിക്ക് പോകാനായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങളും പങ്കെടുക്കണമെന്നാണ് വാട്ട്സാപ്പ് സന്ദേശം. കുടുംബശ്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി റാലിയില്‍ ആളെ കൂട്ടാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. അതിന് കുടുംബശ്രീ ജില്ലാ മിഷനെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: